ചിലിയന്‍ സൂപ്പര്‍ താരം ബാഴ്‌സലോണയിലേക്ക്!

By Web TeamFirst Published Aug 3, 2018, 11:00 AM IST
Highlights

ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ വീണ്ടും ബാഴ്‌സയുടെ കുതന്ത്രം. ചിലിയന്‍ സൂപ്പര്‍താരം ആര്‍തൂറോ വിദാലുമായി കരാറിലെത്തുന്നു.

ബാഴ്‌സലോണ: ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാലുമായി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 20 മില്യണ്‍ യൂറോയില്‍ താഴെ വില നല്‍കിയാണ് താരത്തെ സ്വന്തമാക്കുന്നത് എന്നാണ് സൂചനകള്‍. കരാര്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. വിദാലിനായി മത്സരരംഗത്തുണ്ടായിരുന്ന ഇന്‍റര്‍ മിലാനെ പിന്നിലാക്കി അപ്രതീക്ഷിതമായിരുന്നു ബാഴ്‌സയുടെ ചരടുവലികള്‍.

ലോകത്തെ മികച്ച 'ബോക്‌സ് ടു ബോക്‌സ്' മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിദാല്‍. ചൈനീസ് ലീഗിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ പൗളീഞ്ഞോയുടെ പകരക്കാരനായാണ് വിദാലിന്‍റെ കടന്നുവരവ്. പിഎസ്ജിയുടെ ഫ്രഞ്ച് താരം അഡ്രിയാന്‍ റാബിയോറ്റിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് ബാഴ്‌സ വിദാലിലെത്തിയത്. സീസണില്‍ ബ്രസീലിയന്‍ താരങ്ങളായ അര്‍തറും മാല്‍ക്കവും ജര്‍മന്‍ താരം ക്ലമന്‍റും നേരത്തെ ബാഴ്‌സയിലെത്തിയിരുന്നു.

click me!