ബാഴ്‌‌സലോണയ്‌ക്ക് സ്‌പാനിഷ് ലീഗ് കപ്പ് കിരീടം

By Web DeskFirst Published May 23, 2016, 12:41 AM IST
Highlights

 

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് കപ്പ് കിരീടം ബാഴ്‌സലോണ നിലനിര്‍ത്തി. എക്‌സ്‌ട്രാ ടൈമിലേക്ക് കടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കിരീടം നേടിയത്. ഗോള്‍രഹിതമായിരുന്ന നിശ്ചിത സമയത്തിനുശേഷം അധികസമയത്താണ് വിജയികളെ നിശ്ചയിച്ച ഗോളുകള്‍ പിറന്നത്. ജോര്‍ഡി ആല്‍ബ, നെയ്‌മര്‍ എന്നിവരാണ് ബാഴ്‌സയുടെ വിജയ ഗോളുകള്‍ സ്‌കോര്‍ ചെയ്‌തത്. ലീഗ് കപ്പ് കിരീടം നേടിയ ബാഴ്‌സ തന്നെയാണ് നേരത്തെ സ്‌പാനിഷ് ലീഗിലും ജേതാക്കളായത്. ഇതോടെ ബാഴ്‌സലോണ സീസണ്‍ ഡബിള്‍ നേട്ടം കൈവരിച്ചു. പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മല്‍സരത്തില്‍ റഫറിക്ക് മൂന്നു തവണയാണ് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. സെവിയ്യയുടെ രണ്ടും ബാഴ്‌സലോണ ഒരു കളിക്കാരനും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. മെസി, സുവാരസ്, നെയ്‌മര്‍ ത്രിമൂര്‍ത്തികളുമായി എത്തിയ ബാഴ്‌സലോണ തന്നെയായിരുന്നു മല്‍സരത്തിന് മുമ്പ് ഫേവറിറ്റുകള്‍. എന്നാല്‍ കളിക്കളത്തില്‍ പ്രതിരോധത്തിന്റെ പുതിയ പാഠങ്ങള്‍ പുറത്തെടുത്ത സെവിയ്യ, കറ്റാലന്‍ ശക്തികളെ തടുത്തുനിര്‍ത്തി. ഗോളടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊക്കെ തടയാന്‍ സെവിയ്യയ്‌ക്കു സാധിച്ചു. ഇതോടെയാണ് മല്‍സരം അധിക സമയത്തേക്കു നീണ്ടത്.

click me!