കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍

Web Desk |  
Published : May 22, 2016, 02:16 PM ISTUpdated : Oct 04, 2018, 05:17 PM IST
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍

Synopsis

14 മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ നൈറ്റ് റൈഡേഴ്‌സ് 16 പോയിന്റുമായി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. കൊല്‍ക്കത്തയോട് തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള  സണ്‍റൈസേഴ്‌സും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യം ബാറ്റു ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ‌്‌സ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ എട്ടിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 51 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ്‌ സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 18 റണ്‍സെടുത്ത് പുറത്തായി. യുവരാജ് സിങ് 19 റണ്‍സിന് പുറത്തായി. സണ്‍റൈസേഴ്‌സ് നിരയില്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കൊല്‍ക്കത്തയ്‌ക്കുവേണ്ടി സുനില്‍ നരെയ്ന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍, കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ സണ്‍റൈസേ‌ഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിന് അയയ്‌ക്കുയായിരുന്നു. പുറത്താകാതെ 52 റണ്‍സെടുത്ത യൂസഫ് പത്താനും 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയുമാണ് ബാറ്റിങില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റില്‍ 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഓപ്പണറായി ഇറങ്ങിയ റോബിന‍് ഉത്തപ്പ 25 റണ്‍സെടുത്തപ്പോള്‍ നായകന്‍ ഗൗതം ഗംഭീര്‍ 16 റണ്‍സിന് പുറത്തായി. സണ്‍റൈസേഴ്സിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ
യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം