കോലിയും ബൂമ്രയും തിരിച്ചെത്തി; ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Feb 15, 2019, 5:31 PM IST
Highlights

ദിനേശ് കാര്‍ത്തിക്കിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദും മുഹമ്മദ് സിറാജും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയില്ല.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, ലോകകപ്പിന് മുമ്പ് അവസാന തയാറെടുപ്പിനുള്ള അവസരമാണെന്നതിനാല്‍ പ്രമുഖരെല്ലാം ടീമില്‍ തിരിച്ചെത്തി. ക്യാപ്റ്റനായി വിരാട് കോലി തിരിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുശേഷം വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയും ടീമില്‍ തിരിച്ചെത്തി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം നിലനിര്‍ത്തി. ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുലും ടി20ക്കും ഏകദിനത്തിനുമുള്ള ടീമില്‍ തിരിച്ചെത്തി. ദിനേശ് കാര്‍ത്തിക്കിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദും മുഹമ്മദ് സിറാജും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയില്ല.

ദിനേശ് കാര്‍ത്തിക്കിനെ ടി20 ടീമില്‍ നിലനിര്‍ത്തി ഏകദിന ടീമില്‍ ഋഷഭ് പന്തിന് സെലക്ടര്‍മാര്‍ അവസരം നല്‍കിയത് ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഉണ്ടാകുമെന്നതിന്റെ സൂചനയായി. ഈ മാസം 24ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുശേഷം അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം ഏറ്റുമുട്ടും.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍,
ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍ മകരന്ദ് മാര്‍ക്കണ്ഡെ.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു,കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, സിദ്ധാര്‍ഥ് കൗള്‍, ഋഷഭ് പന്ത്.

ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു,കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുാര്‍, ഋഷഭ് പന്ത്.

click me!