ഇന്ത്യ എക്കെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് ഇന്നിംഗ്സ് തോല്‍വി

Published : Feb 15, 2019, 05:00 PM IST
ഇന്ത്യ എക്കെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് ഇന്നിംഗ്സ് തോല്‍വി

Synopsis

അഞ്ച് വിക്കറ്റെടുത്ത മകരന്ദ് മാര്‍ക്കണ്ഡെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ ഇംഗ്ലണ്ട് ലയണ്‍സിനെ രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ടത്.

മൈസൂര്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 68 റണ്‍സിനുമാണ് ഇന്ത്യ എ മൂന്നാം ദിനം ജയിച്ചുകയറിയത്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 392 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ 144 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി.

അഞ്ച് വിക്കറ്റെടുത്ത മകരന്ദ് മാര്‍ക്കണ്ഡെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ ഇംഗ്ലണ്ട് ലയണ്‍സിനെ രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ടത്. സ്കോര്‍ ഇന്ത്യ എ 392, ഇംഗ്ലണ്ട് ലയണ്‍സ് 144,180. 50 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും 44 റണ്‍സെടുത്ത ലൂയിസ് ഗ്രിഗറിയും മാത്രമാണ് ഇംഗ്ലണ്ടിനായി ചെറുത്തുനിന്നുള്ളു.

ഓപ്പണിംഗ് വിക്കറ്റില്‍ 40 റണ്‍സടിച്ചശേഷമാണ് ഇംഗ്ലണ്ട് ലയണ്‍സ് തകര്‍ന്നടിഞ്ഞത്.  രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വയനാട്ടില്‍ നടന്ന ആദ്യ മത്സരം സമനിലയായിരുന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ എ സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ എ 4-1ന് സ്വന്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍