
മുംബൈ: മീ ടു ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തി. മാധ്യമപ്രവര്‍ത്തക പേര് വെളിപ്പെടുത്തിയിട്ടില്ല. ജോലി വാഗ്ദാനം ചെയ്ത് രാഹുല്‍ ജോഹ്റി ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.എഴുത്തുകാരി ഹര്‍നിന്ദ് കൗറിന്റെ ടിറ്റിലൂടെയാണ് സന്ദേശങ്ങള്‍ പുറത്തു വിട്ടത്.
രാഹുല്‍ ജോഹ്‌രിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ആണ് സന്ദേശത്തിലുള്ളത്. 2016 ആണ് ജോഹരി ബിസിസിഐ തലപ്പത്ത് എത്തുന്നത്. 2016 ഏപ്രിലിലാണ് രാഹുല്‍ ജോഹ്‌രി ബി.സി.സിഐയുടെ പ്രഥമ സി.ഇ.ഒ ആയി ചുമതലേയറ്റത്. ഡിസ്‌കവറി നെറ്റ്വര്‍ക്സ് ഏഷ്യാ പസഫിക്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായ ജോഹ്‌രി ആ സ്ഥാനമൊഴിഞ്ഞാണ് ബി.സി.സി.ഐയില്‍ ചേരുന്നത്.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം. ലോധ ചെയര്‍മാനായ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരമാണ് ബി.സി.സി.ഐ രാഹുല്‍ ജോഹ്‌രിയെ സി.ഇ.ഒ നിയമിച്ചത്. ബോര്‍ഡിന്റെ ഭരണ-മാനേജുമെന്റ് ചുമതലകള്‍ നോക്കാന്‍ സി.ഇ.ഒ.യെ നിയമിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ സംഭവത്തിന്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ അര്‍ജുനാ രണതുംഗെ. ലസിത് മലിംഗ എന്നിവര്‍ക്കെതിരെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!