കാര്യവട്ടം ഏകദിനം; ടിക്കറ്റ് വില്‍പ്പന 17ന് തുടങ്ങും

By Web TeamFirst Published Oct 13, 2018, 1:47 PM IST
Highlights

കേരളപ്പിറവി ദിനത്തിലെ കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴിന് തുടങ്ങും. വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കെ.സി.ഐ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിലെ കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴിന് തുടങ്ങും. വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കെ.സി.ഐ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ടിക്കറ്റ് വില്‍പ്പന കായിക മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേ ടിഎം ആണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ അന്‍പത് ശതമാനം ഇളവ് നല്‍കും.

കോംപ്ലിമെന്ററി പാസുകളുടെ എണ്ണം കുറച്ച് ടിക്കറ്റ് വില്‍പ്പനയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും മത്സരം നടത്തുകയെന്നും കെ.സിഎ അറിയിച്ചു.ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുക.

click me!