
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളാകാനുള്ള അപേക്ഷകരിൽ മുൻതാരങ്ങളായ വെങ്കിടേഷ് പ്രസാദ്, നയൻ മോംഗിയ, സമീര്‍ ദിഗെ, നിലേഷ് കുൽക്കർണി, അബി കുരുവിള എന്നിവരും. ആദ്യമായാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ അപേക്ഷകരിലൂടെ തെരഞ്ഞെടുക്കുന്നത്.
പ്രായം 60 വയസ്സിൽ താഴെയായിരിക്കണം, അഞ്ചുവർഷം മുൻപ് കളിയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം, ഐ പി എൽ ടീമുമായോ ക്രിക്കറ്റ് അക്കാഡമികളുമായോ ഏതെങ്കിലും മാധ്യമങ്ങളുമായോ അപേക്ഷകർക്ക് ബന്ധമുണ്ടാവരുത് തുടങ്ങിയവയാണ് നിബന്ധനകൾ.
വെങ്കിടേഷ് പ്രസാദ് നിലവിൽ ഇന്ത്യൻ ജൂനിയർ ടീമിന്‍റെ മുഖ്യ സെലക്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ധാരാളം താരങ്ങളും അപേക്ഷകരും കൂട്ടത്തിലുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ആയിരിക്കും പുതിയ സെലക്ടര്‍മാരുടെ ആദ്യ ദൗത്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!