അർജുന അവാർഡ്: ശിഖർ ധവാനേയും മന്ദാനയേയും ബിസിസിഐ ശുപാർശ ചെയ്തു

By Web DeskFirst Published Apr 25, 2018, 6:22 PM IST
Highlights
  • ഇരുവരുടേയും പേരുകൾ കേന്ദ്രസർക്കാരിന്റെ പരി​ഗണനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് ബിസിസിഐ ആക്ടിം​ഗ് സെക്രട്ടറി അമിതാഭ് ചൗധരി

മുംബൈ: ഇൗ വർഷത്തെ അർജുന പുരസ്കാരങ്ങൾക്കായി ക്രിക്കറ്റ് ​രം​ഗത്തു നിന്ന് ശിഖർ ധവാനേയും സ്മൃതി മന്ദാനയേയും ബിസിസിഐ ശുപാർശ ചെയ്തു.  ഇരുവരുടേയും പേരുകൾ കേന്ദ്രസർക്കാരിന്റെ പരി​ഗണനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് ബിസിസിഐ ആക്ടിം​ഗ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമപ്രവർത്തകരെ അറിയിച്ചു. 

32-കാരനായ ശിഖർ ധവാൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യുന്ന ഇടങ്കയ്യൻ ബാറ്റ്സ്മാനാണ്. ഇന്ത്യൻ വനിതാ ടീമിന്റെ ഓപ്പണറായ മന്ദാന കഴിഞ്ഞ വർഷം നടന്ന വനിതാ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. 

click me!