പ്രതിഫലത്തിലും കോലി തന്നെ; ബിസിസിഐ കളിക്കാര്‍ക്ക് നല്‍കിയ പ്രതിഫലം ഇങ്ങനെ

By Web TeamFirst Published Sep 10, 2018, 1:04 PM IST
Highlights

ഇന്ത്യന്‍ കളിക്കാര്‍ക്കും കോച്ച് രവി ശാസ്ത്രിക്കും നല്‍കിയ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. സെന്‍ട്രല്‍ കോണ്‍ട്രാക്ടിന്റെ ഭാഗമായുള്ള തുകയും മാച്ച് ഫീയും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന്റെ ഭാഗമായുള്ള സമ്മാനത്തുകയും ചേര്‍ത്തുള്ള പ്രതിഫല വിവരങ്ങളാണ് ബിസിസിഐ പരസ്യമാക്കിയത്.

മുംബൈ: ഇന്ത്യന്‍ കളിക്കാര്‍ക്കും കോച്ച് രവി ശാസ്ത്രിക്കും നല്‍കിയ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. സെന്‍ട്രല്‍ കോണ്‍ട്രാക്ടിന്റെ ഭാഗമായുള്ള തുകയും മാച്ച് ഫീയും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന്റെ ഭാഗമായുള്ള സമ്മാനത്തുകയും ചേര്‍ത്തുള്ള പ്രതിഫല വിവരങ്ങളാണ് ബിസിസിഐ പരസ്യമാക്കിയത്.

ബിസിസിഐയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക്  18-07-2018 മുതല്‍ 17-10-2018 വരെ മുന്‍കൂര്‍ പ്രതിഫലമായി 2.5 കോടി രൂപ നല്‍കിയിട്ടുണ്ട്. 2019 ഏകദിന ലോകകപ്പ് വരെയാണ് പരിശീലക സ്ഥാനത്ത് ശാസ്ത്രിയുടെ കാലാവധി. എട്ടു കോടി രൂപയാണ് ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം.

ഇതിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മാച്ച് ഫീ, റീട്ടെയിന്‍ഷിപ്പ് ഫീ, ഐസിസി സമ്മാനത്തുകയുടെ വിഹിതം എന്നിവയാണ് കളിക്കാര്‍ക്ക് വിതരണം ചെയ്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി( 1,25,04,964) ആണ് കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്( 1,12,80,705). ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ(1,11,34,726) ആണ് മൂന്നാം സ്ഥാനത്ത്.

കളിക്കാര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

click me!