വിക്കറ്റിന് പിന്നില്‍ ഇന്ത്യക്ക് നാണക്കേടിന്റെ 'സെഞ്ചുറി'

By Web TeamFirst Published Sep 10, 2018, 11:49 AM IST
Highlights

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. വിക്കറ്റ് കീപ്പര്‍മാരായി കളിച്ച ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും കളിച്ച പരമ്പരയില്‍ ഇന്ത്യ ഇതുവരെ വഴങ്ങിയത് 100 ബൈ റണ്‍സാണ്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പരമ്പരയില്‍ 100 ബൈ റണ്‍സ് വഴങ്ങുന്നത്.

കെന്‍സിംഗ്ടണ്‍ ഓവല്‍: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. വിക്കറ്റ് കീപ്പര്‍മാരായി കളിച്ച ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും കളിച്ച പരമ്പരയില്‍ ഇന്ത്യ ഇതുവരെ വഴങ്ങിയത് 100 ബൈ റണ്‍സാണ്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പരമ്പരയില്‍ 100 ബൈ റണ്‍സ് വഴങ്ങുന്നത്.

ഈ ടെസ്റ്റില്‍ മാത്രം 35 ബൈ റണ്‍സ് വഴങ്ങിയ റിഷഭ് പന്ത് ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബൈ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി. ഇതിന് മുമ്പത്തെ ടെസ്റ്റില്‍ 30 ബൈ റണ്‍സ് പന്ത് വഴങ്ങിയിരുന്നു.

ഇന്ത്യ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ രവീന്ദ്ര ജഡേജ അഭിമാനകരമായ മറ്റൊരു നേട്ടം സ്വന്തം പേരിലെഴുതി. 1992ല്‍ ഓസ്ട്രേലിയക്കെതിരെ ഇപ്പോഴത്തെ കോച്ച് രവി ശാസ്ത്രി 80 റണ്‍സിലധികം അടിക്കുകയും നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്തതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഏഷ്യക്ക് പുറത്ത് ഒരു ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചിട്ടുള്ള രവീന്ദ്ര ജഡേജക്ക് ഇതുവരെ ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാനായിട്ടില്ല. ഒമ്പത് അര്‍ധസെഞ്ചുറികളാണ് ഇതുവരെ ജഡേജയുടെ നേട്ടം. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ ഹനുമാ വിഹാരി ഇംഗ്ലണ്ടില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി.

വിടവാങ്ങല്‍ ടെസ്റ്റിലും അരങ്ങേറ്റ ടെസ്റ്റിലും ഒരേ ടീമിനെതിരെ 100ല്‍ അധികം റണ്‍സ് നേടുന്ന നാലാമത്തെ ടെസ്റ്റ് ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് അലിസ്റ്റര്‍ കുക്ക് സ്വന്തമാക്കി.

click me!