ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു

Published : Nov 08, 2018, 02:08 PM IST
ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു

Synopsis

അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ടീമിനെ ഒരുക്കുന്ന ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു. സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി തേടി മയാമി നഗരത്തിൽ നടത്തിയ വോട്ടെടുപ്പിൽ 60 ആളുകളുടെ പിന്തുണ ബെക്കാമിന് കിട്ടി. മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് കോഴ്സാണ് ഫുട്ബോൾ സ്റ്റേഡിയമാക്കുന്നത്.

മയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ടീമിനെ ഒരുക്കുന്ന ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു. സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി തേടി മയാമി നഗരത്തിൽ നടത്തിയ വോട്ടെടുപ്പിൽ 60 ആളുകളുടെ പിന്തുണ ബെക്കാമിന് കിട്ടി. മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് കോഴ്സാണ് ഫുട്ബോൾ സ്റ്റേഡിയമാക്കുന്നത്.

73 ഏക്കർ സ്ഥലത്ത് ഫുട്ബോൾ സ്റ്റേഡിയം, ഷോപ്പിംഗ് മാൾ, ഹോട്ടൽ എന്നിവയാണ് ബെക്കാം ഗ്രൂപ്പ് നിർമ്മിക്കുക. 25000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുക. ഇന്റർ മയാമി എന്ന് പേരിട്ടിരിക്കുന്ന ബെക്കാമിന്റെ ക്ലബ് 2020ലാണ് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിക്കുക. ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബെക്കാം ഇപ്പോഴെ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കമുള്ള പ്രമുഖ താരങ്ങൾ ഇന്റർ മയാമിയിൽ കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ബെക്കാം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്
അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്