ലോകറാങ്കിംഗിന്‍റെ തലപ്പത്ത് ബെല്‍ജിയവും ഫ്രാന്‍സും

Published : Sep 20, 2018, 09:00 PM IST
ലോകറാങ്കിംഗിന്‍റെ തലപ്പത്ത് ബെല്‍ജിയവും ഫ്രാന്‍സും

Synopsis

സൂപ്പര്‍ താരം നെയ്മറിന്‍റെ ബ്ര​സീ​ൽ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ക്രൊ​യേ​ഷ്യ നാ​ലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉ​റു​ഗ്വെ അ​ഞ്ചാം സ്ഥാനത്തുണ്ട്.  ഇം​ഗ്ല​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്പെ​യി​ൻ, ഡെ​ൻ​മാ​ർ​ക്ക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

പാരിസ്: ഫി​ഫ ലോ​ക റാ​ങ്കിം​ഗില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത്. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനൊപ്പമാണ് ഹസാര്‍ഡും സംഘവും ഒന്നാം സ്ഥാനം പങ്കിടുന്നത്.  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സി​ന്‍റെ സം​ഘം ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്. 

സൂപ്പര്‍ താരം നെയ്മറിന്‍റെ ബ്ര​സീ​ൽ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ക്രൊ​യേ​ഷ്യ നാ​ലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉ​റു​ഗ്വെ അ​ഞ്ചാം സ്ഥാനത്തുണ്ട്.  ഇം​ഗ്ല​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്പെ​യി​ൻ, ഡെ​ൻ​മാ​ർ​ക്ക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ലോ​ക​ക​പ്പി​ൽ ആ​ദ്യ റൗ​ണ്ടില്‍ പു​റ​ത്താ​യി 15-ാം റാ​ങ്കി​ലേ​ക്ക് വീണ ജ​ർ​മ​നി മൂ​ന്ന് സ്ഥാ​നം ക​യ​റി ചി​ലി​ക്കൊ​പ്പം പന്ത്രണ്ടാം സ്ഥാനത്തെത്തി. അ​ർ​ജ​ന്‍റീ​ന പതിനൊന്നാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്