ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ല മത്സരത്തിൽ നാല് ഗോൾ വീതം നേടി ആവേശകരമായ സമനില. സ്പാനിഷ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ല മത്സരം ആവേശ സമനിലയില്‍. ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. രണ്ട് തവണ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് യുണൈറ്റഡ് സമനില പിടിച്ചത് അടി, തിരിച്ചടി, ആവേശം. എല്ലാം ഹൈ വോള്‍ട്ടേജില്‍ പിറന്നൊരു മത്സരമായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡിലേത്. പ്രീമിയിര്‍ ലീഗിലെ തുടര്‍ തോല്‍വികള്‍ക്ക് പരിഹാരം തേടിയിറങ്ങിയ യുണൈറ്റഡിനെ ആദ്യ മിനിറ്റില്‍ തന്നെ ആസ്റ്റണ്‍ വില്ല ഞെട്ടിച്ചു. ആലിസണ് എഡ്വേഡിന്റെ ഗോള്‍. നാലാം മിനിറ്റില്‍ നിക്കോളാസ് ജാക്സണിലൂടെ ലീഡ് ഇരട്ടിയാക്കി ആസ്റ്റണ്‍ വില്ല
രണ്ട് ഗോളിലും വിനയായത് ഗോളിയുടെ പിഴവ്. രണ്ടെണ്ണം കിട്ടിയ യുണൈറ്റഡ് ഉണര്‍ന്നു. 16- മിനിറ്റില്‍ പെനല്‍റ്റി. ഉന്നം പിഴയ്ക്കാതെ ബ്രൂണോ. പിന്നാലെ ആദ്യ പകുതിക്ക് തൊട്ട് മുമ്പ് യൂറി ടിലമന്‍സ് ചെമ്പടയെ ഒപ്പമെത്തിച്ചു. രണ്ടാം പുകുതിയിലും തുടക്കത്തില്‍ ആസ്റ്റണ്‍ വില്ല ഫയര്‍. 48- മിനിറ്റിലും 53- മിനിറ്റിലും ഗോളുകള്‍ നേടി യുണൈറ്റഡിനെ നോവിച്ചു. 90 മിനിറ്റിലും യുണൈറ്റഡ് 2 ഗോളിന് പിന്നില്‍. എന്നാല്‍ ഇന്‍ജുറി ടൈമില്‍ കളി മാറി. ജോഷ്വ സിര്ക്സിയിലൂടെ മൂന്നാം ഗോളുമായി യുണൈറ്റഡ്. പിന്നാലെ സമനില ഗോള്‍.
അവസാന നിമിഷങ്ങളില്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും വിജയം നേടാനായില്ല യുണൈറ്റഡിന്. പോയിന്റ് പട്ടികയില്‍ തരംതാഴ്ത്തലിന്റെ വക്കിലാണ് യുണൈറ്റഡെന്ന ഭയവുമായി കഴിയുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന പോരാട്ടവുമായി യുണൈറ്റഡ് മടങ്ങുന്നു. അതേസമയം, ചെല്‍സിയെ വീഴ്ത്തി സണ്ടര്‍ലാന്‍ഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സിയെ സണ്ടര്‍ലന്‍ഡ് വീഴ്ത്തിയത്. 36- മിനിറ്റില്‍ എന്‍സോ ലെ ഫീയുടെ പെനല്‍റ്റിയിലൂടെയാണ് സണ്ടര്‍ലന്‍ഡിന്റെ വണ്ടര്‍ ജയം സണ്ടര്‍ലാന്‍ഡിന് പെനാല്‍റ്റി അനുവദിച്ച തീരുമാനം വിവാദമായി. ഏകപക്ഷീയമായ തീരുമാനമാണ് റഫറിയെടുത്തതെന്ന് പരാതി ഉയര്‍ന്നു. ഈ സീസണില്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. ടീം ഇപ്പോഴും പ്രീമിയര്‍ ലീഗ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളില്‍ തുടരുകയാണ്.
ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ലിവര്‍പൂള്‍. ലിഗില്‍ ക്രിസ്റ്റല്‍ പാലസിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 40- മിനിറ്റില്‍ അലക്സിസ് മക് അലിസ്റ്ററാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 54- മിനിറ്റില്‍ ഫ്ലോറിയന്‍ വിര്‍ട്സും 89- മിനിറ്റില്‍ അലക്സാണ്ടര്‍ ഇസാകും ഗോളുകള്‍ നേടി. ഇന്‍ജുറി ടൈമില്‍ എഡി എന്കെട്ടിയാണ് ക്രിസ്റ്റലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ബാഴ്സലോണയ്ക്ക് ജയം
സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്സലോണ. ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചത്. അത്ലറ്റിക്കോ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും ഫെര്‍മിന്‍ ലോപ്പസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്സയുടെ ജയം. ഇതോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ ബാഴ്സലോണ മൂന്ന് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് എത്തി. റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.













