മഞ്ഞപ്പടയെ വെല്ലാന്‍ ബംഗളൂരുവിന്റെ വെസ്റ്റ്ബ്ലോക്ക് ബ്ലൂസ്

Published : Nov 13, 2017, 07:28 PM ISTUpdated : Oct 05, 2018, 01:18 AM IST
മഞ്ഞപ്പടയെ വെല്ലാന്‍ ബംഗളൂരുവിന്റെ വെസ്റ്റ്ബ്ലോക്ക് ബ്ലൂസ്

Synopsis

ബംഗളൂരു: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയെ വെല്ലാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ബംഗളൂരവിന്റെ സ്വന്തം വെസ്റ്റ്ബ്ലോക്ക് ബ്ലൂസാണ്. ബ്ലാസ്റ്റേഴ്സിനെപ്പോലെ ഉറച്ച ആരാധക പിന്തുണയാണ് ബംഗളൂരു എഫ് സിയുടെയും പ്രധാന കരുത്ത്.

ഇന്ത്യയിൽ പ്രൊഫഷണൽ ആരാധകക്കൂട്ടത്തിന് തുടക്കമിട്ടതും ബംഗളൂരു ആയിരുന്നു.  വെസ്റ്റ്ബ്ലോക്ക് ബ്ലൂസ് എന്ന പേരില്‍. ശ്രീകണ്ഠീരവ സ്റ്റേഡിയത്തെ  നീലക്കടലാക്കുന്ന, ബെംഗലൂരു എഫ് സി താരങ്ങളുടെ കാലുകൾക്ക് നിലയ്ക്കാത്ത ഊ‍ർജം പകരുന്ന ആരാധകക്കൂട്ടം. കളത്തിനകത്തും പുറത്തും ഇവരാണ് ബിഎഫ്സിയുടെ കരുത്ത്.

കൊൽക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ഫുട്ബോളിന് താരതമ്യേന വേരോട്ടം കുറഞ്ഞ ബെംഗളൂരുവിൽ ഇങ്ങനെയൊരു ആരാധകക്കൂട്ടത്തെ വളർത്തിയെടുക്കുകയായിരുന്നു ടീം മാനേജ്മെന്‍റ്. ഇതുകൊണ്ടുതന്നെ ആരാധകരും കളിക്കാരും തമ്മിലുള്ള ബന്ധവും സുദൃഢം.

കേരള ബ്ലാസ്റ്റേഴ്സുമായി ബിഎഫ്സി ഏറ്റുമുട്ടുമ്പോൾ കളിത്തട്ടിൽ മാത്രമായിരിക്കില്ല കൊമ്പുകോർക്കൽ. ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പടയുടെയും വെസ്റ്റ്ബ്ലോക്ക് ബ്ലൂസിന്‍റെയും കരുത്തിന്‍റെ മാറ്റുരയ്ക്കൽ  കൂടിയായിരിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

6 സ്പിന്നർമാർ, ഒരേയൊരു പേസർ, ഇന്ത്യക്കെതിരെ റെക്കോര്‍ഡുമായി പാകിസ്ഥാന്‍, സയ്യിം അയൂബിന് ഹാട്രിക് നഷ്ടമായത് തലനാരിഴക്ക്
തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്