ബൗളര്‍മാരെ 'പഞ്ഞിക്കിട്ട്' ഡിവില്ലേഴ്‌സിന് അതിവേഗ അര്‍ദ്ധ സെഞ്ചുറി

Published : Nov 13, 2017, 06:56 PM ISTUpdated : Oct 04, 2018, 05:08 PM IST
ബൗളര്‍മാരെ 'പഞ്ഞിക്കിട്ട്' ഡിവില്ലേഴ്‌സിന് അതിവേഗ അര്‍ദ്ധ സെഞ്ചുറി

Synopsis

ജൊഹന്നാസ്ബര്‍ഗ്: ക്രിക്കറ്റിലെ സൂപ്പര്‍മാനായ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേ‌ഴ്‌സിന് 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. റാംസ്ലാം ടി-20 ചലഞ്ചില്‍  ലയണ്‍സിനെതിരെ അഞ്ച് സിക്‌സും നാല് ഫോറുമടക്കമായിരുന്നു ഡിവില്ലേ‌ഴ്‌സിന്‍റെ അര്‍ദ്ധശതകം. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ കഗിസോ റബാഡയുടെ ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് ഡിവില്ലേ‌ഴ്‌സ് അമ്പത് തികച്ചത്. 

മഴമൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലയണ്‍സുയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഡിവില്ലേ‌ഴ്‌സിന്‍റെയും നായകന്‍ ആല്‍ബി മോര്‍ക്കലിന്‍റെയും മിന്നും പ്രകടനമാണ് ടൈറ്റന്‍സിന് തുണയായത്. മോര്‍ക്കല്‍ 16 പന്തുകളില്‍ 41 റണ്‍സ് നേടിയപ്പോള്‍ ഇരുവരും 85 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊളംബോയില്‍ ചരിത്രമെഴുതി ഇന്ത്യ, ആദ്യ പന്തില്‍ വിക്കറ്റെടുത്ത് റെക്കോര്‍ഡിട്ട് തിലക് വര്‍മ, റണ്‍റേറ്റില്‍ പാകിസ്ഥാന് എട്ടിന്‍റെ പണി
രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍, കൊളംബോയില്‍ ജയം 61 റണ്‍സിന്