
ലണ്ടന്‍: ഇന്ത്യക്കെതിരേ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332ന് പുറത്തായി. 89 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബട്‌ലര്‍ തന്നെയാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ട് രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍ മാത്രമെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.
നേരത്തെ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ മധ്യനിര തകര്‍ന്നിരുന്നു. ആദ്യദിനം ഇംഗ്ലണ്ടിന് ഏഴിന് 198 എന്ന നിലയിലായിരുന്നു. എന്നാല്‍ വാലറ്റത്തെ കൂട്ടുപ്പിടിച്ച് ബട്‌ലര്‍ നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലേക്ക് നയിച്ചു. ആദില്‍ റഷീദ് 51 പന്തില്‍ 15, സ്റ്റുവര്‍ട്ട് ബ്രോഡ് 59 പന്തില്‍ 38 എന്നിവര്‍ നിര്‍ണായകമായ സംഭാവന നല്‍കി.
റഷീദിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ജഡേജ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചു. ജഡേജയ്ക്ക് പുറമെ ഇശാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!