ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും

Published : Dec 01, 2018, 10:01 AM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും. നിലവിലെ ചാം്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി എട്ടരയ്ക്ക് ബേണ്‍മൗത്തിനെ നേരിടും. ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന സിറ്റി 13 കളിയില്‍ 35 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും. നിലവിലെ ചാം്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി എട്ടരയ്ക്ക് ബേണ്‍മൗത്തിനെ നേരിടും. ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന സിറ്റി 13 കളിയില്‍ 35 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗബ്രിയേല്‍ ജീസസ്, ബെര്‍ണാര്‍ഡോ സില്‍വ, ഗുണ്‍ഡോഗന്‍ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്നത് സിറ്റിക്ക് കരുത്താവും.

പരുക്ക് മാറാത്ത കെവിന്‍ ഡി ബ്രൂയിന്‍, ബെഞ്ചമിന്‍ മെന്‍ഡി, ക്ലോഡിയോ ബ്രാവോ എന്നിവര്‍ ഇന്നും കളിക്കില്ല. 20 പോയിന്റുള്ള ബേണ്‍മൗത്ത് ലീഗില്‍ എട്ടാം സ്ഥാനത്താണ്. രാത്രി പതിനൊന്നിന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടനെ നേരിടും. സതാംപ്ടന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

പരിക്കേറ്റ അലക്‌സി സാഞ്ചസിന് ഒരു മാസം കളിക്കാനാവാത്തത് യുണൈറ്റഡിന് തിരിച്ചടിയാവും. യുണൈറ്റഡ് ഏഴും സതാംപ്ടണ്‍ പതിനെട്ടും സ്ഥാനങ്ങളിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; ആക്രമണനിര ശക്തമാക്കി കൊമ്പന്മാർ
മധ്യനിരയിൽ സ്പാനിഷ് കോട്ടകെട്ടാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന്റ മിഡ്‌ഫീല്‍ഡ് ജനറല്‍ മത്യാസ് ഹെർണാണ്ടസ് ഇനി മഞ്ഞപ്പടയ്ക്കൊപ്പം