ചാംപ്യന്‍സ് ലീഗ്: പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍; ലിവര്‍പൂളിനും യുനൈറ്റഡിനും കടുപ്പം

By Web TeamFirst Published Dec 17, 2018, 5:29 PM IST
Highlights

യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ഡ്രോ കഴിഞ്ഞപ്പോള്‍ ഏറ്റവും കടുപ്പമേറിയ മത്സരം ലിവര്‍പൂളിനാണ്. ബുണ്ടസ്‌ലിഗ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചാണ് ലിവര്‍പൂളിന്റെ എതിരാളി. അടുത്തമാസം 12-13, 19-20 തിയതികളിലാണ് ആദ്യപാദ മത്സരം.

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ഡ്രോ കഴിഞ്ഞപ്പോള്‍ ഏറ്റവും കടുപ്പമേറിയ മത്സരം ലിവര്‍പൂളിനാണ്. ബുണ്ടസ്‌ലിഗ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചാണ് ലിവര്‍പൂളിന്റെ എതിരാളി. അടുത്തമാസം 12-13, 19-20 തിയതികളിലാണ് ആദ്യപാദ മത്സരം. രണ്ടാംപാദ മത്സരങ്ങള്‍ മാര്‍ച്ച് 5-6, 12-13 തിയ്യതികളില്‍ നടക്കും. ഗ്രൂപ്പ് ചാംപ്യന്മാര്‍ക്ക് ആദ്യമത്സരം എവേ ഗ്രൗണ്ടിലാണ്. ഒരു രാജ്യത്തെ രണ്ട് ടീമുകള്‍ പരസ്പരം മത്സരിക്കുന്നില്ലെന്നുള്ളത് പ്രീ ക്വാര്‍ട്ടറിന്റെ പ്രത്യേകതയാണ്. 

അത്‌ലറ്റികോ മാഡ്രിഡിനും കാത്തിരിക്കുന്നത് കനത്ത പോരാട്ടമാണ്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസാണ് അത്‌ലറ്റികോയുടെ എതിരാളി. റയല്‍ മാഡ്രിഡ് ഡച്ച് ക്ലബായ അയാക്‌സിനേയും സ്പാനിഷ് ചാംപ്യന്മാരായ ബാഴ്‌സലോണ ഫ്രഞ്ച് ക്ലബ് ല്യോണിനേയും നേരിടും. മുഴുവന്‍ ഫിക്‌സചര്‍ താഴെ.

ഷാല്‍ക്കെ - മാഞ്ചസ്റ്റര്‍ സിറ്റി
അത്‌ലറ്റികോ മാഡ്രിഡ് - യുവന്റസ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - പിഎസ്ജി
ടോട്ടന്‍ഹാം - ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ല്യോണ്‍ - ബാഴ്‌സലോണ
റോമ - പോര്‍ട്ടോ
അയാക്‌സ് - റയല്‍ മാഡ്രിഡ്
ലിവര്‍പൂള്‍ - ബയേണ്‍ മ്യൂനിച്ച്‌

Spectacular. The round of 16 draw 😍

Most exciting tie? pic.twitter.com/ZjUBmvLwVl

— #UCLdraw (@ChampionsLeague)
click me!