കിരീടം തിരിച്ചുപിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; പരിശീലനത്തിന് നാളെ തുടക്കം

Web Desk |  
Published : Sep 10, 2017, 10:24 AM ISTUpdated : Oct 04, 2018, 08:00 PM IST
കിരീടം തിരിച്ചുപിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; പരിശീലനത്തിന് നാളെ തുടക്കം

Synopsis

രണ്ടുതവണ കൈയെത്തും ദൂരെ കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ രണ്ടും കൽപിച്ചാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ  ഘാനയുടെ കറേജ് പെക്യൂസൺ എന്നിവർക്കൊപ്പം ഇയാൻ ഹ്യൂമിനെ ടീമിൽ തിരികെയെത്തിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി. ഈ പ്രതീക്ഷകളിലേക്ക് ബ്ലാസ്റ്റേഴ്സ് നാളെ പന്തുതട്ടിത്തുടങ്ങുന്നു. കൊച്ചി ജവഹ‍ർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണ്ടർ 17 ലോകകപ്പിനും കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇന്ത്യ-ന്യുസീലൻഡ് ക്രിക്കറ്റ് പോരാട്ടത്തിമുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ആദ്യഘട്ട പരിശീലനം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. മുഖ്യപരിശീലകൻ റെനി മ്യൂളൻസ്റ്റീൻ അടുത്തയാഴ്ച ടീമിനൊപ്പം ചേരും. അതുവരെ അസിസ്റ്റന്‍റ് കോച്ച് തങ്ബോയ് സിങ്ടോ ക്യാംപിന് നേതൃത്വം നൽകും. ടീമിന്‍റെ രണ്ടാംഘട്ടപരിശീലനം സ്പെയ്നിലാണ് നിശ്ചയിച്ചിരിക്കുന്നത്. ബെർബറ്റോവും വെസ് ബ്രൗണും ഗോൾ കീപ്പർ പോൾ റഹുബ്കയും ഈസമയത്തേ ടീമിനൊപ്പം ചേരൂ. ബ്ലാസ്റ്റേഴ്സ് നിരയിൽ ഇത്തവണ ഏഴ് മലയാളി താരങ്ങളുണ്ട്. സി കെ വിനീത്, റിനോ ആന്റോ, പ്രശാന്ത് മോഹൻ, അജിത് ശിവൻ, സഹൽ അബ്ദുൽ സമദ്, ജിഷ്ണു ബാലകൃഷ്ണൻ, എം എസ്  സുജിത് എന്നിവരാണ് ടീമിലെ മലയാളികൾ. വ്യക്തിപരമായ കാരണങ്ങളാൽ വിനീത് പതിനാലിന് ശേഷമേ ടീമിനൊപ്പം ചേരൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഗ് ബാഷില്‍ ടെസ്റ്റ് കളിക്കുന്നു! ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും
ഒരു ദിവസം ആറ് നേരം ഭക്ഷണം, മദ്യപാനമില്ല; ചര്‍ച്ചയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫിറ്റ്‌നെസ്