മെസിയുടെ ഹാട്രിക്കില്‍ ബാഴ്‌സയ്‌ക്ക് ഗംഭീരവിജയം; റയലിന് സമനിലകുരുക്ക്

By Web DeskFirst Published Sep 10, 2017, 10:13 AM IST
Highlights

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സലോണ ഗംഭീര വിജയം സ്വന്തമാക്കിയപ്പോള്‍ ചിരവൈരികളായ റയല്‍മാഡ്രിഡിന് സമനില കുരുക്ക്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് എസ്പാന്യോളിനെ ബാഴ്സ തകര്‍ത്തത്. ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബാര്‍സലോണയുടെ വിജയം. സുവാരസും പീക്കേയും ഓരോ ഗോള്‍ വീതം  നേടി. അതേസമയം ലെവാന്റെയ്ക്ക് എതിരായ മത്സരത്തില്‍ റയല്‍  മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നടി. ലെവാന്റെയ്ക്ക് വേണ്ടി ഇവാന്‍ ലോപ്പസും റയലിന് വേണ്ടി ലൂക്കാസ് വാസ്ക്വെയും ആണ് ഗോള്‍ നേടിയത്. റയലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന കളിയിൽ ലോപെസ് അൽവാരസിന്‍റെ ഗോളിലൂടെ പന്ത്രണ്ടാം മിനിറ്റിൽ ലെവാന്‍റെ മുന്നിലെത്തി. ലൂക്കാസ് വാസ്ക്വസാണ് റയലിനെ ഒപ്പമെത്തിച്ചത്. മൂന്ന് കളിയിൽ റയലിന്‍റെ രണ്ടാം സമനിലയാണിത്. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ മാർസലോ ചുവപ്പ് കാർഡ് കണ്ടത് റയലിന് തിരിച്ചടിയായി. അത്‍ലറ്റിക്കോ മാഡ്രിഡും വലൻസിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

click me!