
കോൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മൽസരത്തിൽ ബോർഡ് പ്രസിഡന്റ് ഇലവൻ നായകൻ സഞ്ജു സാംസണു സെഞ്ചുറി. ശ്രീലങ്ക ഉയർത്തിയ 411 റണ്‍സ് പിന്തുടരുന്ന ബോർഡ് പ്രസിഡന്റ് ഇലവൻ ഒടുവിൽ വിവരം ലഭിക്കുന്പോൾ 260/5 എന്ന നിലയിലാണ്.
തന്നെ ക്യാപ്റ്റനായി തിരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് മൽസരത്തിൽ സഞ്ജു കാഴ്ചവച്ചത്. 128 റണ്‍സ് നേടി ബോർഡ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ച സഞ്ജു 128 റണ്‍സ് നേടി പുറത്തായി. 143 പന്തിൽനിന്നു 19 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകന്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
99/3 എന്ന നിലയിൽ തകർന്ന ബോർഡിനെ നായകന്റെ ഉത്തരവാദിത്തമേറ്റു നയിച്ച സഞ്ജു, രോഹൻ പ്രേമിനൊപ്പം 71 റണ്‍സും ബി.സന്ദീപിനൊപ്പം 85 റണ്‍സും കൂട്ടിച്ചേർത്തു.
നേരത്തെ, നാലു മുൻനിര ബാറ്റ്സ്മാൻമാരുടെ അർധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്. സധീര സമരവിക്രമ (74), ദിമുത് കരുണരത്ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷൻ ദിക്വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അർധസെഞ്ചുറി കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!