ബോക്സിംഗിൽ ഇന്ത്യ ലോകചാമ്പ്യനാകുമോ? അഭിമാനതാരം അമിത് പാംഘൽ ഇന്നിറങ്ങും

By Web TeamFirst Published Sep 21, 2019, 8:01 AM IST
Highlights

ലോക ചാംപ്യന്‍ഷിപ്പിലെ 52 കിലോ വിഭാഗം ഫൈനലില്‍, ഒളിംപിക് ചാമ്പ്യനായ ഉസ്ബക്ക് താരം ഷാക്കോ ബിദിന്‍ സൊയിറോവിനെ പാംഘല്‍ നേരിടും. 

റഷ്യ: ലോക ബോക്സിംഗ് ചാമ്പ്യൻ ആകാൻ ഇന്ത്യയുടെ അമിത് പാംഘൽ ഇന്നിറങ്ങുന്നു. ലോക ചാമ്പ്യൻഷിപ്പിലെ 52 കിലോ വിഭാഗം ഫൈനലിലാണ് പാംഘൽ ഇറങ്ങുന്നത്. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്ന, ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് പാംഘല്‍. 

ഒളിംപിക് ചാമ്പ്യനായ ഉസ്ബക്ക് താരം ഷാക്കോ ബിദിന്‍ സൊയിറോവിനെയാണ് പാംഘല്‍ ഫൈനലിൽ നേരിടുക. 'സ്വർണത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ല', പാംഘൽ പറയുന്നു. 

ചാമ്പ്യൻഷിപ്പിൽ രണ്ടാം സീഡാണ് പാംഘല്‍. 

Reaching to Final , I would say that :- In boxing, it is about the obsession of getting the most from yourself: wanting to dominate the world like a hungry young lion...... Thanks to All.... pic.twitter.com/VXHDduOJg7

— Amit Panghal (@Boxerpanghal)

പാംഘലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി കടമ്പ കടക്കാനായിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു അമിത് പാംഘല്‍. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഘല്‍ ജേതാവായിട്ടുണ്ട്. 

click me!