
റിയോ ഡി ജനീറോ: മത്സരത്തിനിടെ ബ്രസീലിയന്‍ താരം നെയ്മര്‍ വീണ് അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ബ്രസീലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് ഫുട്ബോള്‍ ഇതിഹാസം നെയ്മറിനെ കുറിച്ച് പറഞ്ഞത്. നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെലെ അവകാശപ്പെട്ടു.
പെലെ തുടര്‍ന്നു... ഫുട്ബോള്‍ ദൈവം നിനക്ക് ധാരാളം കഴിവുകള്‍ തന്നു. എന്തിനാണ് അവയെ ഇങ്ങനെ സങ്കീര്‍ണമാക്കുന്നതെന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി. നെയ്മര്‍ കളിക്കളത്തില്‍ നടത്തുന്ന ഡൈവിങ്ങുകള്‍ ന്യായീകരിക്കാനാവില്ല. ഫുട്ബോള്‍ കളിക്കുന്നതിന് അപ്പുറം നെയ്മര്‍ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുകയെന്നത് പ്രയാസമാണെന്നും മുന്‍ ബ്രസീലിയന്‍ താരം.
വിമര്‍ശിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താന്‍ പെലെ മറന്നില്ല. എംബപ്പേയേക്കാള്‍ മികച്ച കളിക്കാരനാണ് നെയ്മറെന്നം നെയ്മറെന്നും പെലെ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!