സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് പരിപാടി; താരങ്ങളുടെ പരിശീലനം മുടങ്ങി

Published : Dec 26, 2018, 09:50 AM ISTUpdated : Dec 26, 2018, 09:51 AM IST
സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് പരിപാടി; താരങ്ങളുടെ പരിശീലനം മുടങ്ങി

Synopsis

ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളും അനുബന്ധ സ്റ്റേഡിയവും ആര്‍ എസ് എസിന്‍റെ ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് പരിപാടിക്കാണ് വാടകയ്ക്ക് നല്‍കിയത്. ശനിയാഴ്ച മുതല്‍ പരിപാടി ആരംഭിക്കുകയും ചെയ്തു. ഇതോടെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നവരുടെ പരിശീലനം മുടങ്ങി. ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനമാണ് മുടങ്ങിയത്

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് സ്റ്റേഡിയം ആര്‍ എസ് എസ് പരിപാടിക്ക് വിട്ടു നല്‍കിയതോടെ ഒളിമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സണ‍് അടക്കമുള്ളവരുടെ പരിശീലനം മുടങ്ങി. സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളും അനുബന്ധ സ്റ്റേഡിയവും പത്ത് ദിവസത്തേക്കാണ് ആര്‍ എസ് എസ് പരിപാടിക്കായി വാടകയ്ക്ക് നല‍്കിയത്.

ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളും അനുബന്ധ സ്റ്റേഡിയവും ആര്‍ എസ് എസിന്‍റെ ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് പരിപാടിക്കാണ് വാടകയ്ക്ക് നല്‍കിയത്. ശനിയാഴ്ച മുതല്‍ പരിപാടി ആരംഭിക്കുകയും ചെയ്തു. ഇതോടെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നവരുടെ പരിശീലനം മുടങ്ങി. ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനമാണ് മുടങ്ങിയത്.

പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് പരിപാടിക്കായി താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മ്മിച്ചതോടെ ഗ്രൗണ്ടിന് കേടുപാടുകള്‍ ഉണ്ടായെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കമ്യൂണിറ്റി ഹാള്‍ മാത്രമാണ് ആര്‍ എസ് എസിന് വാടകയ്ക്ക് നല്‍കിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ 70,000 രൂപയ്ക്ക് ഹാളും സ്റ്റേഡിയവും അടക്കമാണ് വാടകയ്ക്ക് എടുത്തതെന്ന് ആര്‍ എസ് എസ് അധികൃതര്‍ വ്യക്തമാക്കുന്നു. കായിക താരങ്ങള്‍ സ്ഥിരമായി പരിശീലനം നടത്തുന്ന സ്റ്റേഡിയം ഇത്തരം ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്