കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കാനില്ല; തിരിച്ച് വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ

By Web TeamFirst Published Dec 25, 2018, 10:24 AM IST
Highlights

കായിക ലോകത്തെ താര ജോഡികളായ ഷൊഹൈബ് മാലിക്ക് - സാനിയ ദമ്പതികള്‍ക്ക് ഒക്‌ടോബര്‍ 30നാണ് കുഞ്ഞ് പിറന്നത്. നേരത്തെ തീരുമാനിച്ചതു പോലെ ആണ്‍കുട്ടിക്ക് ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് സാനിയയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊഹൈബ് മാലിക്കും ചേര്‍ന്ന് പേര് നല്‍കിയത്

ഹെെദരാബാദ്: അടുത്ത വർഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസ. അമ്മയായതിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണിപ്പോൾ സാനിയ. കുഞ്ഞിന്‍റെ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. പതിയെ പരിശീലനം തുടങ്ങും.

പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമേ മത്സരങ്ങൾക്ക് എത്തുകയുള്ളുവെന്നും സാനിയ പറഞ്ഞു. കായിക ലോകത്തെ താര ജോഡികളായ ഷൊഹൈബ് മാലിക്ക് - സാനിയ ദമ്പതികള്‍ക്ക് ഒക്‌ടോബര്‍ 30നാണ് കുഞ്ഞ് പിറന്നത്. നേരത്തെ തീരുമാനിച്ചതു പോലെ ആണ്‍കുട്ടിക്ക് ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് സാനിയയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊഹൈബ് മാലിക്കും ചേര്‍ന്ന് പേര് നല്‍കിയത്.

32 കാരിയായ സാനിയ തന്‍റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരുന്നു. മകന്‍ പിറന്ന സന്തോഷം പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. 'അതൊരു ആണ്‍കുട്ടിയാണ്. എന്‍റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും നന്ദി'- ഇതായിരുന്നു കുട്ടി പിറന്നപ്പോള്‍ സാനിയക്ക് വേണ്ട് ഷൊഹൈബ് മാലിക് ട്വിറ്ററില്‍ പങ്കുവച്ചത്. 2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹതിരായത്.

click me!