രക്ഷകനായി ബെന്‍സേമ; റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Web Desk |  
Published : May 01, 2018, 06:44 PM ISTUpdated : Jun 08, 2018, 05:45 PM IST
രക്ഷകനായി ബെന്‍സേമ; റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Synopsis

63 ആം മിനിറ്റില്‍ റോഡ്രിഗസ് സമനില പിടിച്ചെങ്കിലും  ആദ്യപാദ സെമിയിലെ വിജയത്തിളക്കത്തില്‍ റയലിന് ഫൈനല്‍ ഉറപ്പിച്ചു.

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാംപാദ സെമി രണ്ടുഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചപ്പോള്‍, ആദ്യപാദത്തിലെ ലീഡാണ് റയലിനെ രക്ഷിച്ചത്. ആകെ മൂന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്.

രണ്ടാം പാദ സെമിയില്‍ റയലിന്റെ രക്ഷകനായത് കരിം ബന്‍സേമയാണ്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബര്‍ണബുവില്‍ കളിക്കാനിറങ്ങിയ റയലിനെ മൂന്നാം മിനിറ്റില്‍ തന്നെ
ബയേണിനെ വിറപ്പിച്ചു. കിമ്മിച്ചിന്റെ ഗോള്‍. പക്ഷേ പതിനൊന്നാം മിനിറ്റില്‍ ബെന്‍സേമ റയല്‍ മാഡ്രിഡിന്റെ രക്ഷക്കെത്തി. 46-ആം മിനിറ്റിലും ബെന്‍സേമ മികവ് ആവര്‍ത്തിച്ചു.

63 ആം മിനിറ്റില്‍ റോഡ്രിഗസ് സമനില പിടിച്ചെങ്കിലും  ആദ്യപാദ സെമിയിലെ വിജയത്തിളക്കത്തില്‍ റയലിന് ഫൈനല്‍ ഉറപ്പിച്ചു. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ലിവര്‍പൂള്‍ റോമയെ നേരിടും. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ 5 ഗോളിന് ജയിച്ചിരുന്നു. ബാഴ്‌സലോണയ്‌ക്കെതിരെ നടത്തിയതിന് സമാനമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് റോമ കളത്തില്‍ ഇറങ്ങുന്നത്. മിന്നും ഫോമിലുള്ള മുഹമ്മദ് സലായിലാണ് ചെമ്പടയുടെ പ്രതീക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹൈദരാബാദിനെ വിറപ്പിച്ച് മുഹമ്മദ് ഷമിയുടെ 'തീപ്പൊരി' സ്പെൽ; ഗംഭീറിനെയും അഗാർക്കറെയും നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍
ക്ലാസൻ-നിതീഷ് സെഞ്ചുറി കൂട്ടുകെട്ട്, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ഹൈദരാബാദ്, ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോര്‍