ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി.

സതാംപ്ടൺ: ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. തന്റെ ആദ്യ രണ്ട് നമത്സരങ്ങളിൽ തിളങ്ങാതെ പോയ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർച്ചയായ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇപ്പോൾ ടീം ഇന്ത്യയുടെ ലക്ഷ്യം. 2006-ൽ രാജ്യാന്തര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർതോൽവിയാണിത്. ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

ശ്രേയസ് അയ്യർ ഇന്ത്യൻ നായകനായതിന് ശേഷം ടീമിന് ഒരൊറ്റ കളിയിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാനേജ്‌മെന്‍റിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. നായകനെന്ന നിലയിൽ ശ്രേയസിനും ഇന്നത്തെ മത്സരം നിർണായകമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തകർച്ച നേരിടുന്ന ടീമിനെ ഇന്ന് സതാംപ്ടണിൽ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വിമർശനങ്ങളാകും ടീം നേരിടേണ്ടി വരിക.

ഇന്ത്യ: Abhishek Sharma, Sanju Samson, Ishan Kishan (wk), Shreyas Iyer (c), Tilak Varma, Shivam Dube, Suryansh Shedge,Axar Patel, Arshdeep Singh, Prince Yadav,Prasidh Krishna

ഇംഗ്ലണ്ട്: Philip Salt, Jos Buttler (wk), Harry Brook (c), Jacob Bethell, Tom Banton, Sam Curran, Will Jacks, Liam Dawson, Jofra Archer, Adil Rashid, Josh Tongue

YouTube video player