
ലാലീഗയ്ക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും റയൽ മാഡ്രിഡിന് വമ്പന്‍ ജയം. പതിനാറാം മിനിറ്റിൽ സൂപ്പര്‍ താരം ഗരേത് ബെയ്‍ലാണ് സാന്‍റിയാഗോ ബേര്‍ണബോവിൽ ഗോൾ മഴക്ക് തുടക്കമിട്ടത്. പതിനാറാം മിനിറ്റിൽ ലിഗിയക്ക് വീണ്ടും പിഴച്ചു. ഇത്തവണ സെൽഫ് ഗോളിന്‍റെ രൂപത്തിൽ മൂന്ന് മിനിറ്റിന് ശേഷം ലിഗിയ ഒരുഗോൾ മടക്കി. മത്സരത്തിൽ ലിഗിയൻ ആരാധകര്‍ക്ക് സന്തോഷിക്കാൻ വകയുണ്ടായ ഏകനിമിഷം
അസെൻസിയോ, ലൂക്കാസ് വാസ്കസ്, അൽവാറോ മൊറാട്ട തുടങ്ങിയവരും ലക്ഷ്യത്തില്‍ എത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജര്‍മ്മൻ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനും ബൊറൂസിയക്ക് സാധിച്ചു.
റിയാദ് മെഹറസിന്‍റെ ഈ ഗോളിന്‍റെ മികവിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍സിറ്റി ഒറ്റ ഗോളിന് കോപ്പൻ ഹേഗനെ തോൽപ്പിച്ചു. ഒളിമ്പിക് ലിയോണിനെതിരായ യുവന്‍റസിന്‍റെയും ഡൈനാമോക്കെതിരെ സെവിയ്യയുടെ ജയവും ഒറ്റ ഗോളിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!