ചാമ്പ്യന്‍സ് ലീഗ്: മെസിയും ഹാരി കെയ്നും ഇന്ന് നേര്‍ക്കുനേര്‍

Published : Oct 03, 2018, 11:55 AM IST
ചാമ്പ്യന്‍സ് ലീഗ്: മെസിയും ഹാരി കെയ്നും ഇന്ന് നേര്‍ക്കുനേര്‍

Synopsis

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും മുന്‍നിര ടീമുകള്‍ക്ക് മത്സരമുണ്ട്. ബാഴ്‌സലോണ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ നേരിടുമ്പോള്‍ ലിവര്‍പൂള്‍, ഇന്‍റര്‍ മിലാന്‍ ടീമുകളും രണ്ടാം മത്സരത്തിനിറങ്ങും. വെംബ്ലി സ്റ്റേഡിയത്തില്‍ ബാഴ്‌സലോണയും ടോട്ടനവും നേര്‍ക്കുനേര്‍.

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും മുന്‍നിര ടീമുകള്‍ക്ക് മത്സരമുണ്ട്. ബാഴ്‌സലോണ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ നേരിടുമ്പോള്‍ ലിവര്‍പൂള്‍, ഇന്‍റര്‍ മിലാന്‍ ടീമുകളും രണ്ടാം മത്സരത്തിനിറങ്ങും. വെംബ്ലി സ്റ്റേഡിയത്തില്‍ ബാഴ്‌സലോണയും ടോട്ടനവും നേര്‍ക്കുനേര്‍. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന പോരില്‍ ലിയോണല്‍ മെസിയുടെയും ഹാരി കെയ്ന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടമാവും ശ്രദ്ധേയം. സ്‌പാനിഷ് ലീഗിലെ തിരിച്ചടിയില്‍ നിന്ന് കരകയറാനൊരുങ്ങുന്ന ബാഴ്‌സയ്‌ക്ക് സെര്‍ജിയോ റോബര്‍ട്ടോ, സാമുവല്‍ ഉംറ്റിറ്റി എന്നിവരുടെ പരിക്ക് തിരിച്ചടിയാവും. ബാഴ്‌സ ആദ്യകളിയില്‍ മെസിയുടെ ഹാട്രിക് കരുത്തില്‍ പി എസ് വിയെ തോല്‍പിച്ചിരുന്നു.

ഇന്‍റര്‍ മിലാനോട് തോറ്റ ടോട്ടനത്തിന് ഇന്നത്തെ പോരാട്ടം നിര്‍ണായകം. ഗോളി ഹ്യൂഗോ ലോറിസും പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണും പരുക്കില്‍നിന്ന് മോചിതരായത് ടോട്ടനത്തിന് ആശ്വാസമാണ്. തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ലിവര്‍പൂളിന് ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയാണ് എതിരാളി. മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനേ ത്രയമാണ് ലിവര്‍പൂളിന്‍റെ കരുത്ത്.

കാര്‍ലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലാണ് നാപ്പോളിയുടെ പ്രതീക്ഷ. ബാഴ്‌സയോട് തോറ്റെത്തുന്ന പി എസ് വി ഐന്തോവന് ഇന്‍റര്‍ മിലാനെ മറികടക്കുക എളുപ്പമാവില്ല.ഹിര്‍വിംഗ് ലൊസാനോയിലാണ് പി എസ് വിയുടെ പ്രതീക്ഷ. ഇക്കാര്‍ഡി, പെരിസിച്ച്, നൈഗോളന്‍ എന്നിവരുടെ ബൂട്ടുകളിലൂടെ ഇന്‍ററിന്‍റെ മറുപടിയെത്തും. അന്‍റോയ്ന്‍ ഗ്രീസ്മാന്‍റെ അത്‍ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രൂഗെയാണ് എതിരാളി. ഫ്രഞ്ച് ലീഗില്‍ മുന്നേറ്റം തുടരുന്ന പി എസ് ജി, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും. നെയ്മര്‍, എംബാപ്പേ, കവാനി, ഡിമരിയ എന്നിവര്‍ അണിനിരക്കുന്ന പി എസ്ജിയെ പിടിച്ചുകെട്ടുക റെഡ്സ്റ്റാറിന് എളുപ്പമാവില്ല. മറ്റ് മത്സരങ്ങളില്‍ ഷാല്‍ക്കേ ലോക്കോമോട്ടീവ് മോസ്കോയെയും പോര്‍ട്ടോ ഗളറ്റസരേയും മൊണാക്കോ ഡോര്‍ട്ടമുണ്ടിനെയും നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച