ചാമ്പ്യന്‍സ് ട്രോഫി:  പി.​ആര്‍ ശ്രീജേഷിന് അഭിമാന നേട്ടം

Web Desk |  
Published : Jul 01, 2018, 09:37 PM ISTUpdated : Oct 02, 2018, 06:43 AM IST
ചാമ്പ്യന്‍സ് ട്രോഫി:  പി.​ആര്‍ ശ്രീജേഷിന് അഭിമാന നേട്ടം

Synopsis

ശ്രീജേഷ് ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പര്‍

ബ്രെഡ: ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.​ആര്‍ ശ്രീജേഷിന് അഭിമാന നേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ കുതിപ്പിന് തടയിട്ട ശ്രീജേഷാണ് ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പര്‍. ടൂര്‍ണമെന്‍റിലൂടനീളം തകര്‍പ്പന്‍ പ്രകടനമാണ് ടീം നായകന്‍ കൂടിയായ മലയാളി താരം കാഴ്ച്ചവെച്ചത്. 

60 മിനുറ്റ് പൂര്‍ത്തിയായപ്പോള്‍ ഒരു ഗോളിന് സമനിലയിലായതോടെ ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായിരുന്നു. ഷൂട്ടൗട്ടില്‍ 1-3ന് പരാജയപ്പെട്ടാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് കൈവിട്ടത്. എന്നാല്‍ മത്സരത്തില്‍ അതിവേഗക്കാരായെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട കെട്ടി ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്
ഹൈദരാബാദില്‍ അഭിഷേകിന്‍റെ ആറാട്ട്, 47 പന്തില്‍ സെഞ്ച്വറി, ഡൽഹിക്ക് മുമ്പില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ്