അത്‌ലറ്റിക്കോയെ വീഴ്‌ത്തി ചെല്‍സി; ബാഴ്സ കടന്നുകൂടി

Web Desk |  
Published : Sep 28, 2017, 10:42 AM ISTUpdated : Oct 05, 2018, 02:35 AM IST
അത്‌ലറ്റിക്കോയെ വീഴ്‌ത്തി ചെല്‍സി; ബാഴ്സ കടന്നുകൂടി

Synopsis

ലണ്ടന്‍: ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ സൂപ്പര്‍ പോരാട്ടത്തിൽ ചെൽസിക്ക് മിന്നും ജയം. അത്‍ലറ്റികോ മാഡ്രിഡിനെ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെൽസി തോൽപ്പിച്ചത്. പിഎസ്‍ജിയും മാഞ്ചസ്റ്ററും വമ്പൻ ജയങ്ങൾ നേടിയപ്പോൾ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ ബാഴ്സലോണ കഷ്ടിച്ചു ജയിച്ചുകയറി.

അത്‍ലറ്റികോയുടെ തട്ടകത്തിൽ ചെൽസിക്ക് ആവേശ ജയം. കളിയുടെ അവസാന സെക്കന്‍റിലെ മിച്ചി ബാത്ഷുവായുടെ ഗോളാണ് ഇംഗീഷ് ചാംപ്യന്മാര്‍ക്ക് 2-1ന്റെ തകര്‍പ്പൻ ജയമൊരുക്കിയത്. ഗ്രീസ്മാനിലൂടെ അത‍്‍ലറ്റികോയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ മൊറാത്തയിലൂടെ സമനില പിടിച്ച ചെൽസി ഇഞ്ച്വറി ടൈം ത്രില്ലറിൽ ജയവും നേടി.

മെസ്സിയും സുവാരസും ഗോളടിക്കാൻ പ്രയാസപ്പെട്ട കളിയിൽ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്സലോണ ജയിച്ചുകയറിയത്. വിരുന്നെത്തിയവരെ വിറപ്പിച്ച സ്പോര്‍ട്ടിംഗിന് നിര്‍ഭാഗ്യമാണ് തിരിച്ചടിയായത്.മറ്റൊരു സൂപ്പര്‍ പോരാട്ടത്തിൽ ബയേണിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. ഡാനി ആൽവസ്, കവാനി, നെയ്മര്‍ എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി വലനിറച്ചത്.

റൊമേൽ ലുക്കാക്കുവിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് സിഎസ്കെഎ മോസ്കോയെ 4-1ന് മാഞ്ചസ്റ്റര്‍ തോൽപ്പിച്ചത്. ആന്‍റണി മാര്‍ഷ്യാലും, ഹെന്‍ട്രിക് മക്ത്യാരനുമാണ് ചെമ്പടയുടെ മറ്റ് സ്കോറര്‍മാര്‍. ഒളിംപിയാകോസിനെതിരെ എതിരില്ലാത്ത രണ്ട് ഗോൾ ജയം നേടിയ യുവന്‍റസ് വിജയവഴിയിൽ തിരിച്ചെത്തി. ഹിഗ്വെയിനും മാൻസുക്കിച്ചുമാണ് യുവന്റസിന് ജയമൊരുക്കിയ ഗോളുകൾ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്