ലിവര്‍പൂളിനും ചെല്‍സിക്കും ജയം; ഇന്ന് ടോട്ടനം- മാഞ്ചസ്റ്റര്‍ പോരാട്ടം

Published : Jan 13, 2019, 11:45 AM IST
ലിവര്‍പൂളിനും ചെല്‍സിക്കും ജയം; ഇന്ന് ടോട്ടനം- മാഞ്ചസ്റ്റര്‍ പോരാട്ടം

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. മുന്‍ ചാംപ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ക്ലാര്‍ക്ക് ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. മുന്‍ ചാംപ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ക്ലാര്‍ക്ക് ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു. അന്‍പത്തിയേഴാം മിനിറ്റില്‍ വില്യനാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 47 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ചെല്‍സി. 

ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റണെ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ നേടിയ ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. എന്നാല്‍ ആഴ്‌സനലിന് തോല്‍വി പിണഞ്ഞു. വെസ്റ്റ് ഹാം ഏകപക്ഷീയമായ ഒരുഗോളിന് ആഴ്‌സണലിനെ വീഴ്ത്തി. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ഡെക്ലാന്‍ റൈസാണ് നിര്‍ണായക ഗോള്‍ നേടിയത്. 

ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനത്തെ നേരിടും. രാത്രി പത്തിന് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയര്‍ ചുമതല ഏറ്റെടുത്തതിന് ശേഷം യുണൈറ്റഡ് നേരിടുന്ന ശക്തരായ എതിരാളികളാണ് ടോട്ടനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അച്ഛന്‍റെ വഴിയേയുള്ള മകന്‍; ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍
റയല്‍ താരങ്ങള്‍ കംപ്ലീറ്റ് ഔട്ട്! ഏഴ് ബാഴ്‌സലോണ കളിക്കാരെ ഉള്‍പ്പെടുത്തി സ്‌പെയിനിന്‍റെ ലോകകപ്പ് സ്‌ക്വാഡ്