ഐപിഎല്‍: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ചെന്നൈ ഇന്നിറങ്ങും

web desk |  
Published : Apr 30, 2018, 05:15 PM ISTUpdated : Jun 08, 2018, 05:43 PM IST
ഐപിഎല്‍: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ചെന്നൈ ഇന്നിറങ്ങും

Synopsis

ഇന്ന് വിജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പിന്തള്ളി ചെന്നൈയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം തിരിച്ചുപിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും. പുതിയ ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരുടെ കീഴില്‍ തകര്‍പ്പന്‍ തുടക്കം നേടിയ ഡെല്‍ഹി ഡെയര്‍ഡെവിള്‍സാണ് ചെന്നൈയുടെ എതിരാളി. രാത്രി എട്ട് മണിക്ക് പൂനെയിലാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പിന്തള്ളി ചെന്നൈയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും തമ്മിലുള്ള മത്സരം കൂടിയാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവനിരയെ ഒരുക്കുന്നത് പോണ്ടിങ്ങാണ്.

 

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡല്‍ഹി  ഇന്ന് ടീമില്‍ മാറ്റമൊന്നും വരുത്തില്ല. എന്നാല്‍ ചെന്നൈ ഇലവനില്‍ മോശം ഫോമില്‍ കളിക്കുന്ന ഷാര്‍ദൂല്‍ ഠാക്കൂറിന് പകരക്കാരനെ ഇറക്കിയേക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്
രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു; കൊല്‍ക്കത്ത നായകനെതിരെ തുറന്നടിച്ച് അനിൽ കുംബ്ലെയും അശ്വിനും