ഡൈവ് ചെയ്ത പന്ത് കൈപ്പിടിയിലിരുന്നിട്ടും ഔട്ട് അല്ലെന്ന് വിളിച്ച് പറഞ്ഞ് സ്റ്റോക്ക്; പ്രശംസിച്ച് ആരാധകര്‍

Web Desk |  
Published : Apr 30, 2018, 12:44 PM ISTUpdated : Jun 08, 2018, 05:48 PM IST
ഡൈവ് ചെയ്ത പന്ത് കൈപ്പിടിയിലിരുന്നിട്ടും ഔട്ട് അല്ലെന്ന് വിളിച്ച് പറഞ്ഞ് സ്റ്റോക്ക്; പ്രശംസിച്ച് ആരാധകര്‍

Synopsis

ക്രിക്കറ്റ് സത്യസന്ധരുടെ ഗൈം തന്നെയെന്ന് തെളിയിച്ച് ബെന്‍ സ്റ്റോക്ക്

ഓസ്ട്രേലിയയിലെ പന്തുചുരണ്ടല്‍ വിവാദങ്ങള്‍ പൊതുവെ ക്രിക്കറ്റിനെ ചെറുതായൊന്നുമല്ല ഉലച്ചത്. എന്നാല്‍ ക്രിക്കറ്റിലും ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും ഇപ്പോഴും സത്യസന്ധത നിലനില്‍ക്കുന്നുവെന്നതിന് തെളിവാണ് രാജസ്ഥാന്‍ റോയല്‍ താരം ബെന്‍ സ്റ്റോക്ക്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്ന സ്റ്റോക്ക് തനിക്ക് നഷ്ടപ്പെട്ട ക്യാച്ച് നോട്ട് ഔട്ട് എന്ന് സ്വയം വ്യക്തമാക്കുകയായിരുന്നു. 

ഹൈദരാബാദ് താരം അലക്സ് ഹെയ്ല്‍സ് അടിച്ച പന്ത് ബൗണ്ടറി ലൈനിനടുത്ത് വച്ച് കയ്യിലൊതുക്കിയ സ്റ്റോക്ക് എന്നാല്‍ അത് ഔട്ട് അല്ലെന്ന് കാണിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമായെന്ന് എല്ലാവരും കരുതുമ്പോഴാണ് സ്റ്റോക്കിന്‍റെ ഈ നടപടി. താരത്തിന്‍റെ സത്യസന്ധതയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കിയ  സ്റ്റോക്കില്‍നിന്ന് നിലത്തുവീഴുന്നതിനിടെ പന്തും തെറിച്ച് വീഴുകയായിരുന്നു. ഔട്ട് ആണെന്ന് ഹൈദരാബാദ് താരങ്ങളും വിശ്വസിച്ചിരിക്കെയാണ് സ്റ്റോക്കിന്‍റെ അപ്രതീക്ഷിത ഇടപെടല്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിൻ അലന്‍റെ 'വിചിത്ര' ഷോട്ട്; പ്രഭ്‌സിമ്രാന്‍റെ ഏറ്, ടോസില്‍ ഞെട്ടിച്ച രഹാനെ, അബദ്ധങ്ങളുടെ പരമ്പരയായി കൊല്‍ക്കത്ത-പഞ്ചാബ് പോരാട്ടം
ഈഡൻ ഗാർഡൻസിൽ കലിപ്പനായി കിംഗ് ഖാന്‍, കൊല്‍ക്കത്ത തകർന്നടിയുമ്പോള്‍ സിഇഒയുമായി ചൂടേറിയ ചർച്ച; വീഡിയോ