
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് സ്ഥിതിക്ക് ഡെല്‍ഹിയെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമാണിത്. ചെന്നൈക്ക് ആവട്ടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരവും. ഡെല്‍ഹിയുടെ ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി എട്ടിനാണ് മത്സരം.
സീസണില്‍ ഇരുവരും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. ഷെയ്ന്‍ വാട്‌സന്റേയും എം.എസ് ധോണിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചെന്നൈക്ക് ജയമൊരുക്കിയത്. ഇരുവരും തമ്മില്‍ 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ചെന്നൈക്കായിരുന്നു വിജയം. ഡല്‍ഹിയുടെ പോക്കറ്റില്‍ അഞ്ച് വിജയം മാത്രം.
ഡെല്‍ഹിയുടെ മുന്‍ നായകന്‍ ഗൗതം ഗംഭീറിന് ടീമില്‍ അവസരം ലഭിച്ചേക്കും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ദീര്‍ഘനാള്‍ ഗംഭീറിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ട് മത്സരം ബാക്കിനില്‍ക്കെ ഡെല്‍ഹി യുവനിരയ്ക്ക് അവരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!