വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു ക്യാച്ചായിരുന്നു; എടുത്തത് ഡിവില്ലിയേഴ്സും

Web Desk |  
Published : May 18, 2018, 12:32 PM ISTUpdated : Oct 02, 2018, 06:35 AM IST
വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു ക്യാച്ചായിരുന്നു; എടുത്തത് ഡിവില്ലിയേഴ്സും

Synopsis

ഈ ക്യാച്ച് കണ്ടശേഷം ആരാധകര്‍ ചോദിക്കുന്നത് ഡിവില്ലിയേഴ്സിന് അസാധ്യമായത് എന്തെങ്കിലും ഉണ്ടോ എന്നാണ്

ബംഗലൂരു: എബി ഡിവില്ലിയേഴ്സിനെ ആരാധകര്‍ സാധാരണയായി സൂപ്പര്‍മാനെന്നാണ് വിളിക്കാറുള്ളത്. ഗ്രൗണ്ടിലിറങ്ങിയാല്‍ ബാറ്റുകൊണ്ടും ഫീല്‍ഡിംഗ് കൊണ്ടും ഒന്നും അസാധ്യമല്ലാത്ത സൂപ്പര്‍മാന്‍. എന്നാല്‍ ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്സ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അലക്സ് ഹെയില്‍സിനെ പുറത്താക്കാന്‍ ബൗണ്ടറിയില്‍ ഡിവില്ലിയേഴ്സ് എടുത്ത ക്യാച്ച് സൂപ്പര്‍മാനെയല്ല സ്പൈഡര്‍മാനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.

ഈ ക്യാച്ച് കണ്ടശേഷം ആരാധകര്‍ ചോദിക്കുന്നത് ഡിവില്ലിയേഴ്സിന് അസാധ്യമായത് എന്തെങ്കിലും ഉണ്ടോ എന്നാണ്. ബാറ്റുകൊണ്ടും തിളങ്ങിയ ഡിവില്ലിയേഴ്സ് തന്നെയായിരുന്നു ഇന്നലത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചും.

സണ്‍റൈസേഴ്സിന്റെ റഷീദ് ഖാനും ഡിവില്ലിയേഴ്സിന് സമാനമായി ബൗണ്ടറി ലൈനിനരികെ അവിശ്വസനീയ ക്യാച്ചെടുത്തിരുന്നു. ശീഖര്‍

ധവാനാണ് ഇന്നലത്തെ മത്സരത്തില്‍ മറ്റൊരു മികച്ച ക്യാച്ചെടുത്ത താരം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവനെ അവന്റെ ഇഷ്ടത്തിന് വിടൂ'; വൈഭവിനെ അണ്‍പ്രൊഫഷണല്‍ എന്ന് വിളിച്ചതില്‍ വിശദീകരണവുമായി ജിതേഷ് ശര്‍മ
'അടുത്ത റിഷഭ് പന്ത്'; വൈഭവ് സൂര്യവന്‍ഷിയെ ടെസ്റ്റ് ടീമിലെടുക്കാന്‍ വാനോളം പുകഴ്ത്തി ആരോണ്‍ ഫിഞ്ച്