
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. രാത്രി എട്ടിന് ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. എട്ട് കളികളില്‍ ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡെല്‍ഹിക്കെതിരെ നാല് മാറ്റങ്ങളുമായി കളിച്ചിട്ടും അനായാസജയം നേടിയത് ടീമിന്റെ കരുത്തിനുള്ള മികച്ച ഉദാഹരണം.
നായകന്‍ ധോണി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ എത്ര ഉയര്‍ന്ന സ്‌കോറും പിന്തുടരാമെന്ന ആത്മവിശ്വാസമുണ്ട് മഞ്ഞപ്പടയ്ക്ക്. ലുങ്കി എന്‍ഗിഡിയുടെ വരവോടെ ബൗളിംഗ് നിരയ്ക്കും ഉണര്‍വായി. മലയാളി പേസര്‍ കെ എം ആസിഫിന് ഒരവസരം കൂടി ലഭിച്ചേക്കും.
എട്ട്് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈ!ഡേഴ്‌സ് നാലാം സ്ഥാനത്താണ്. ക്രിസ് ലിന്നിനെയും ആന്ദ്രേ റസലിനെയും ബാറ്റിംഗില്‍ അമിതമായി ആശ്രയിക്കുന്ന നൈറ്റ് റൈഡേഴ്‌സ്, ഉത്തപ്പയില്‍ നിന്നും നിതീഷ് റാണയില്‍ നിന്നും വലിയ ഇന്നിംഗ്‌സുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ ഭേദമാണെങ്കിലും പേസര്‍മാര്‍ റണ്‍വഴങ്ങുന്നതില്‍ ധാരാളിത്തം കാണിക്കുന്നതും കാര്‍ത്തിക്കിന് തലവേദയാണ്.
ഇതുവരെ ഏറ്റുമുട്ടിയ 20 മത്സരങ്ങളില്‍ ചെന്നൈ 12ലും കൊല്‍ക്കത്ത ഏഴിലും ജയിച്ചിട്ടുണ്ട്. സീസണില്‍ നേരത്തെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ചെന്നൈ ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!