ലോകകപ്പ് മത്സരത്തിനിടെ കേപ് വെർദെ താരം റോബർട്ടോ ലോപ്പസ്, ലയണൽ മെസ്സിയെ സ്പർശിച്ചത് ചർച്ചയായിരുന്നു. മെസ്സി ഒരു യഥാർത്ഥ മനുഷ്യനാണോ എന്ന് ഉറപ്പിക്കാനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്ന് ലോപ്പസ് വെളിപ്പെടുത്തി.
ഈ ലോകകപ്പിലെ ഏറ്റവും ത്രില്ലിംഗ് ആയ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീന- കേപ് വർദെ നോക്കൗട്ട് മത്സരം. നിലവിലെ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചുകൊണ്ടാണ് ആദ്യമായി ലോകകപ്പിൽ കളിക്കുന്ന കുഞ്ഞൻ രാജ്യമായ കേപ് വർദെ പുറത്തുപോയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഇപ്പോഴിതാ മത്സരത്തിനിടെ നടന്ന രസകരമായ ഒരു കാര്യത്തെ പറ്റി കേപ് വർദെ താരം റോബർട്ടോ ലോപ്പസ് പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്. മത്സരത്തിനിടെ റോബർട്ടോ ലോപ്പസും ലയണൽ മെസിയും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് റോബർട്ടോ ലോപ്പസ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.
"മെസി എന്റെ മുന്നിലൂടെ നടന്നുപോയപ്പോൾ അദ്ദേഹം ഒരു യഥാർഥ മനുഷ്യൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഞാൻ ചെറുതായിട്ടൊന്ന് തള്ളി നോക്കി. അത് വലിയ കാര്യമാക്കേണ്ട ഒന്നുമില്ലായിരുന്നു. അദ്ദേഹം മനുഷ്യൻ തന്നെയാണോ എന്ന് തൊട്ടറിയണമായിരുന്നു എനിക്ക്. എന്നാൽ ഞാൻ ചെയ്തത് മെസിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.തന്നെ തൊട്ടുപോകരുതെന്നും, അതൊരു ഫൗൾ ആണെന്നും ഇവിടെ പന്തൊന്നുമില്ലല്ലോയെന്നും മെസി എന്നോട് പറഞ്ഞു. എന്നെ സമ്മർദ്ദത്തിലാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി." ലോപസ് പറയുന്നു.
"അതുകൊണ്ട് തന്നെ ഞാനത് കാര്യമാക്കിയില്ല. അദ്ദേഹം കളി തുടർന്നു. പിന്നീട് റഫറി ഫസ്റ്റ് ഹാഫ് വിസിൽ മുഴക്കിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു, 'നോക്കൂ, എനിക്ക് നിങ്ങളെ ഒന്ന് തൊട്ടുനോക്കണമായിരുന്നു. കാരണം നിങ്ങൾ എന്റെ പുറകിലുണ്ടെങ്കിൽ ഞാൻ വലിയ അപകടത്തിലാണെന്ന് എനിക്കറിയാം.' അതിനുശേഷം ഞങ്ങൾ പരസ്പരം കൈകൊടുത്തു പിരിയുകയായിരുന്നു." റോബർട്ടോ ലോപ്പസ് കൂട്ടിച്ചേർത്തു. ഒരു ടിവി ഷോയ്ക്കിടെയായിരുന്നു റോബ്ബർട്ടോ ലോപ്പസിന്റെ പ്രതികരണം.
അതേസമയം നാളെ സ്വിറ്റ്സർലാൻഡുമായാണ് അർജന്റീനയുടെ ക്വാർട്ടർ പോരാട്ടം. അത്യന്തം ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ തകർത്താണ് മെസിയും സംഘവും ക്വാർട്ടർ പ്രവേശനം നേടിയത്. 2 ഗോളുകൾക്ക് പുറകിൽ നിന്നതിന് ശേഷമായിരുന്നു 3 ഗോളുകൾ നേടികൊണ്ടുള്ള അർജന്റീനയുടെ തിരിച്ചുവരവ്. നിലവിൽ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി മെസി എംബാപെയ്ക്ക് തൊട്ടുപിന്നിലായുണ്ട്.



