ചേതേശ്വര്‍ പൂജാര മനസ് തുറക്കുന്നു; 50ല്‍ വീഴ്ത്തിയ ബോളര്‍മാരെക്കുറിച്ച്

By web deskFirst Published Jul 31, 2017, 6:49 PM IST
Highlights

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പേസ് ജോഡിയായ ഡെയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലുമാണ് തന്നെ വലച്ച ബോളര്‍‍മാരാണ് ചേതേശ്വര്‍ പൂജാര. ഓഗസ്റ് മൂന്നിനു കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തോടെ 50 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന പൂജാര വിസ്ഡണ്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനാണ് മനസ് തുറന്നത്.

2010ല്‍ ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൂജാര 49 മല്‍സരങ്ങളില്‍ നിന്ന് 3966 റണ്‍സ് നേടിയിട്ടുണ്ട്. 52.18 ശരാശരിയില്‍ 12 സെഞ്ചുറികളും പൂജാരയുടെ പേരിലുണ്ട്. രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറിലെ സ്ഥിരം ബാറ്റ്സ്മാനാണ് പൂജാര. 

തന്‍റെ ഇഷ്ടപ്പെട്ട ടെസ്റ്റ് ഇന്നിംഗ്സുകളെക്കുറിച്ചും പൂജാര പ്രതികരിച്ചു. ന്യൂസിലന്‍റിനെതിരെ നേടിയ ആദ്യ സെഞ്ചുറിയായ 156 റണ്‍സാണ് പൂജാരയുടെ ഇഷ്ട ഇന്നിംഗ്സ്. ഫോമില്ലായ്മയെത്തുടര്‍ന്ന് 2015ല്‍ ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാര പുറത്തായിരുന്നു. പരിക്ക് കരിയറില്‍ വലിയ തിരിച്ചടികള്‍ നല്കിയെങ്കിലും മികച്ച തിരിച്ചുവരവാണ് പൂജാര നടത്തിയത്.

ടെസ്റ്റില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 417 വിക്കറ്റുകളും മോണി മോര്‍ക്കല്‍ 266 വിക്കറ്റുകളും നേടിയിട്ടുണ്ട്. എക്കാലത്തെയും മികച്ച പേസ് ജോഡികളിലൊന്നായാണ് ഡെയ്ല്‍ സ്റ്റെയ്ന്‍- മോണി മോര്‍ക്കല്‍ ദ്വയത്തെ വിശേഷിപ്പിക്കുന്നത്.

click me!