മാധ്യമപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞ ഗെയില്‍ വീണ്ടും വിവാദത്തില്‍

Published : May 21, 2016, 12:05 PM ISTUpdated : Oct 05, 2018, 02:08 AM IST
മാധ്യമപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞ ഗെയില്‍ വീണ്ടും വിവാദത്തില്‍

Synopsis

ബംഗലൂരു: മാധ്യമ പ്രവര്‍ത്തകയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ച ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയില്‍ വീണ്ടും പുലിവാല് പിടിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഗെയില്‍ ബ്രിട്ടീഷ് പത്രമായ 'ദ് ടൈംസി'ന്റെ ലേഖികയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതെന്നാണ് ആരോപണം.

തന്നെ കാണാന്‍ നല്ലതായത് കൊണ്ടാണ് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നതെന്ന് ഗെയില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണെന്നും നിങ്ങള്‍ക്കത് എടുക്കാനാവുമോ എന്നും ചോദിച്ച ഗെയില്‍ നിങ്ങള്‍ക്കത് രണ്ടുകൈയു ഉപയോഗിച്ചേ പൊക്കാനാവൂ എന്നും വനിതാ മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു. എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വനിതാ മാധ്യമപ്രവര്‍ത്തകയോട് ചോദിച്ച ഗെയില്‍ ഒന്നിലധികം പേരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. ഇതിനുപുറമെ നിങ്ങള്‍ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ വാതുവെയ്ക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞതായി മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കി.

ജമൈക്കക്കാര്‍ ലൈംഗികത ആസ്വദിക്കുന്നവരാണെന്നും അവിടുത്തെ സ്ത്രീകളും അത്തരത്തിലുള്ളവരാണെന്നും ഗെയില്‍ പറഞ്ഞു. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും ലിംഗനീതി ഉണ്ടാവുന്നതിനൊപ്പം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടാവണമെന്നും ഗെയില്‍ പറയുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് അത് ആവാമെന്നും ഈ ലോകത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗെയില്‍ പറയുന്നു.

ഇതാദ്യമായിട്ടല്ല ഗെയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്‌ലഗാനെ അപമാനിച്ച ഗെയ്‌ലിന് പിഴശിക്ഷ കിട്ടിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവതാരകയോട് നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് എന്നൊക്കെയായിരുന്നു ഗെയ്ല്‍ മറുപടി പറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, കൊല്‍ക്കത്തയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി പോരാട്ടം
കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്