
ദില്ലി: മറ്റുള്ള ടീമുകളിലെ ബാറ്റ്‌സ്മാന്‍മാരെ കളിയാക്കുന്നത് അവസാനിപ്പിക്കാന്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയോട് ഗുജറാത്ത് ലയണ്‍സ് ബാറ്റ്‌സ്മാന്‍ ആരണ്‍ ഫിഞ്ച്. ബാറ്റിംഗ് വളരെ എളുപ്പമാണെന്ന തരത്തില്‍ താങ്കള്‍ ബൗളര്‍മാരെ നേരിടുന്നത് മറ്റു ടീമുകളിലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്- ഫിഞ്ച് ട്വിറ്ററില്‍ കുറിച്ചു. ലോകോത്തര ബൗളിംഗ് നിരയെ ഭയം ലവലേശം കൂടാതെ നേരിടുന്ന ശൈലിയാണ് കോഹ്ലിയോട് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ഫിഞ്ചിനെ പ്രേരിപ്പിച്ചത്.
13 മത്സരങ്ങളില്‍നിന്നു 865 റണ്‍സുമായി കോഹ്ലിയാണ് ഐപിഎല്‍ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 86.5 റണ്‍ ശരാശരിയില്‍ നാലു സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും അടക്കമാണ് കോഹ്്‌ലിയുടെ ഐപിഎല്‍ പടയോട്ടം. രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ തന്നെ എ.ബി. ഡിവില്ല്യേഴ്‌സിനേക്കാള്‍ 268 റണ്‍സ് മുന്നിലാണ് കോഹ്‌ലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!