സിറ്റിക്കും ലെസ്റ്ററിനും ജയം; മാഞ്ചസ്റ്ററിന് സമനില

Published : Dec 02, 2018, 10:03 AM IST
സിറ്റിക്കും ലെസ്റ്ററിനും ജയം; മാഞ്ചസ്റ്ററിന് സമനില

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്റര്‍ സിറ്റിക്കും ജയം. അതെസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങി. സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോണ്‍മൗത്തിനേയും ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്‌ഫോര്‍ഡിനേയും തോല്‍പിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്റര്‍ സിറ്റിക്കും ജയം. അതെസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങി. സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോണ്‍മൗത്തിനേയും ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്‌ഫോര്‍ഡിനേയും തോല്‍പിച്ചു. സതാംപ്ടണാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം യുണൈറ്റഡ് അവിശ്വസനീയമായി തിരിച്ചുവരികയായിരുന്നു. 

13ാം മിനുട്ടില്‍ സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്ങിന്റെ ഗോളിലൂടെ സതാംപ്ടണ്‍ മുന്നിലെത്തി. 20ാം മിനുട്ടില്‍ സെഡ്രിക് സോറസ് ലീഡുയര്‍ത്തി. യുണൈറ്റഡ് മറ്റൊരു തോല്‍വിയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും മുപ്പത്തിമൂന്നാം മിനുട്ടില്‍ തന്നെ ലുക്കാക്കുവിന്റെ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. ആറ് മിനുട്ടിനുള്ളില്‍ ആന്‍ഡര്‍ ഹെരേര നേടിയ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോള്‍ നേടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെ ഗോളിന് മുന്നിലായിരുന്നു സിറ്റി. പതിനാറാം മിനിറ്റിലായിരുന്നു സില്‍വയുടെ ഗോള്‍. 57ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗും 79ാം മിനിറ്റില്‍ ഗുണ്‍ഡോഗനുമാണ് സിറ്റിയുടെ മറ്റുഗോളുകള്‍ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് വില്‍സനാണ്
ബോണ്‍മൗത്തിന്റെ മറുപടി ഗോള്‍നേടിയത്.

മറ്റ് മത്സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തോല്‍പിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ജാമി വാര്‍ഡിയും ഇരുപത്തിമൂന്നാം മിനിറ്റില്‍ മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസിലിനെ തോല്‍പിച്ചു. 14 കളിയില്‍ 38 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂകാസിലിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബയേണും അവസാന എട്ടില്‍
ഓസ്‌ട്രേലിയയിൽ അഭയം തേടാനുള്ള നീക്കത്തില്‍ നിന്ന് നാടകീയമായി പിന്‍മാറി ഇറാൻ വനിതാ ഫുട്ബോള്‍ താരങ്ങൾ, നാട്ടിൽ തിരിച്ചെത്തി