സംഭവം ആശാനും ശിഷ്യനും തന്നെ; എന്നാലും ഇങ്ങനെയുണ്ടൊ ഒരു സാദൃശ്യം

By Web TeamFirst Published Dec 10, 2018, 12:28 PM IST
Highlights

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ച ശേഷം ഒരിക്കല്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. ചേതേശ്വര്‍ പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ എനിക്ക്, ഞാന്‍ കളിക്കുന്നത് പോലെ തോന്നാറുണ്ടെന്ന്. തന്നെ രൂപപ്പെടുത്തിയെടുക്കുന്നില്‍ ദ്രാവിഡിന് വലിയ പങ്കുണ്ടെന്ന് പൂജാര സമ്മതിച്ചിട്ടുള്ള കാര്യമാണ്.

അഡ്‌ലെയ്ഡ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ച ശേഷം ഒരിക്കല്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. ചേതേശ്വര്‍ പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ എനിക്ക്, ഞാന്‍ കളിക്കുന്നത് പോലെ തോന്നാറുണ്ടെന്ന്. തന്നെ രൂപപ്പെടുത്തിയെടുക്കുന്നില്‍ ദ്രാവിഡിന് വലിയ പങ്കുണ്ടെന്ന് പൂജാര സമ്മതിച്ചിട്ടുള്ള കാര്യമാണ്. പലപ്പോഴും പൂജാരയെ പറയുന്നത് ഇന്ത്യയുടെ പുതിയ ദ്രാവിഡെന്നാണ്. ഇടയ്‌ക്കെങ്കിലും അങ്ങനെയൊരു താരതമ്യത്തോട് പൂജാര നീതി പുലര്‍ത്തിയിട്ടുമുണ്ട്. ഇന്ന് അവസാനിച്ച അഡ്‌ലെയ്ഡ് ടെസ്റ്റ് ഒരു ഉത്തമ ഉദാഹരണം. 

അടുത്ത കാലത്ത് പൂജാരയുടെ ചില നേട്ടങ്ങളില്‍ ദ്രാവിഡിന്റെ നേട്ടങ്ങളുമായി നൂറ് ശതമാനം പൊരുത്തം കാണാമായിരുന്നു. ഇരുവരും 3000 റണ്‍സ് പിന്നിട്ടത് 67ാം ഇന്നിങ്‌സിലായിരുന്നു. ഇരുവരും 4000 റണ്‍സ് പിന്നിട്ടത് 84ാം ഇന്നിങ്‌സിലായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പൂജാര 5000 റണ്‍സ് പിന്നിട്ടു. 108ാം ഇന്നിങ്‌സിലായിരുന്നു പൂജാരയുടെ നേട്ടം. അവിടെയും വ്യത്യാസമൊന്നുമില്ലായിരുന്നു. 

ഇപ്പോഴിതാ മറ്റൊരു സാദൃശ്യം കൂടെ. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് പൂജാരയുടെ ഇന്നിങ്‌സ് തന്നെയാണ്. 123 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ പൂജാര നേടിയത്. രണ്ടാം ഇന്നിങ്‌സിലും പൂജാര അതേ ഫോം തുടര്‍ന്നു. 71 റണ്‍സ് നേടിയ പൂജാരയായിരന്നു ടോപ് സകോറര്‍. 2003ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ദ്രാവിഡായിരുന്നു. അന്ന് ദ്രാവിഡിന്റെ 233 റണ്‍സാണ് ഇന്ത്യക്ക് 500ന് അപ്പുറമുള്ള സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് രണ്ടാം ഇന്നിങ്‌സിലും ദ്രാവിഡ് നിര്‍ണായക പ്രകടനം പുറത്തെടുത്തു. അന്ന് പുറത്താവാതെ ദ്രാവിഡ് നേടിയ 72 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അന്ന് ദ്രാവിഡ് മാന്‍ ഓഫ് ദ മാച്ചായിരുന്നു. പൂജാര അതും തെറ്റിച്ചില്ല.

click me!