കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

Web Desk |  
Published : Apr 07, 2018, 07:55 AM ISTUpdated : Jun 08, 2018, 05:49 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

Synopsis

ഭരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം സ്വര്‍ണ്ണം നേടിയത്.

ഗോള്‍ഡ്‌കോസ്റ്റ്  :  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണ നേട്ടം. ഭരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം സ്വര്‍ണ്ണം നേടിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. 2014 ഗ്ലാസ്‌ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സതീഷ് കുമാര്‍ സ്വര്‍ണ്ണം  നേടിയിരുന്നു. 

ഇതുവരെ ഇന്ത്യയ്ക്ക് 3 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. നേരത്തേ നേടിയ രണ്ട് സ്വര്‍ണ്ണവും ഭരോദ്വഹന വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സഞ്ജിതാ ചാനു (53 കിലോ), മീരാഭായ് ചാനു (48 കിലോ) എന്നിവരാണ് സ്വര്‍ണ്ണം നേടിയ മറ്റ് ഇന്ത്യക്കാര്‍. ഇന്ത്യ ഗോള്‍ഡ്‌കോസ്റ്റില്‍ നേടിയ മൂന്ന് സ്വര്‍ണ്ണവും ഭരോദ്വഹനത്തിലാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; ചിന്നസ്വാമിയില്‍ അഞ്ച് വിക്കറ്റ് ജയം
'ശ്രേയസിന്റെ നേതൃത്വഗുണം സവിശേഷമാണ്'; വാഴ്ത്തി പഞ്ചാബ് ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ