കോപ്പ ലിബര്‍ട്ടഡോറസ്: ബോക്കയെ തകര്‍ത്തു, റിവര്‍പ്ലേറ്റിന് കിരീടം

Published : Dec 10, 2018, 09:14 AM ISTUpdated : Dec 10, 2018, 09:22 AM IST
കോപ്പ ലിബര്‍ട്ടഡോറസ്: ബോക്കയെ തകര്‍ത്തു, റിവര്‍പ്ലേറ്റിന് കിരീടം

Synopsis

കോപ്പ് ലിബര്‍ട്ടഡോറസ് കിരീടം റിവര്‍പ്ലേറ്റിന്. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ബദ്ധവൈരികളുമായ ബോക്ക ജൂനിയേഴ്‌സിനെ 1-3ന് (ഇരുപാദങ്ങളിലും 5-3) തോല്‍പ്പിച്ചാണ് റിവര്‍പ്ലേറ്റ് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി.

മാഡ്രിഡ്: കോപ്പ് ലിബര്‍ട്ടഡോറസ് കിരീടം റിവര്‍പ്ലേറ്റിന്. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ബദ്ധവൈരികളുമായ ബോക്ക ജൂനിയേഴ്‌സിനെ 1-3ന് (ഇരുപാദങ്ങളിലും 5-3) തോല്‍പ്പിച്ചാണ് റിവര്‍പ്ലേറ്റ് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി. ലുകാസ് പ്രാറ്റോ, ഫെര്‍ണാണ്ടോ ക്വിന്റേറോ, ഗോണ്‍സാലോ മാര്‍ട്ടിനെസ് എന്നിവരാണ് റിവറിന്റെ ഗോളുകള്‍ നേടിയത്. ഡാരിയോ ബെനെഡെറ്റോയുടെ വകയായിരുന്നു ബൊക്കയുടെ ഏക ഗോള്‍. കാപ്പ ലിബര്‍ട്ടഡോറസിന്റെ ആദ്യപാദം 2-2 സമനില ആയിരുന്നു. 

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ബോക്കയാണ് ആദ്യ ഗോള്‍ നേടിയത്. 44ാം മിനിറ്റിലായിരുന്നു ബെനെഡെറ്റോയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ 68ാം മിനിറ്റില്‍ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചടിച്ചു. പിന്നീട് മത്സരം അധികസമയത്തേക്ക് നീണ്ടു. ഇതിനിടെ 92ാം മിനിറ്റില്‍ വില്‍മര്‍ ബാരിയോസ് ചുവപ്പ് കാര്‍ഡുമായി മടങ്ങിയത് ബൊക്കയ്ക്ക് വിനയായി. അധികം വൈകാതെ 109ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ക്വിന്റേറോയിലൂടെ ബൊക്ക ലീഡെടുത്തു. അതില്‍ നിന്ന് തിരിച്ച് വരാന്‍ ബോക്കയ്ക്ക് സാധിച്ചില്ല. ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മാര്‍ട്ടിനെസിലൂടെ റിവര്‍ വിജയമുറപ്പിച്ച ഗോള്‍ നേടി.

അര്‍ജന്റീനയില്‍, റിവറിന്റെ ഹോംഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് സാന്റിയാഗോ ബെര്‍ണാബ്യൂവിലേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീനയില്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് വേദി മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നാലായിരത്തിലേറെ പൊലീസുകാരേയം സുരക്ഷാ ഉദ്യോഗസ്ഥരേയുമാണ് മഡ്രിഡ് നഗരത്തിലും സ്റ്റേഡിയത്തിലുമായി വ്യന്യസിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഞ്ഞപ്പടയിലേക്ക് പുതിയൊരു താരം കൂടി, യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഫുട്ബോള്‍ ലോകകപ്പ്, മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യവുമായി ഇറാൻ, പ്രതികരിക്കാതെ ഫിഫ