മാന്‍. സിറ്റിക്ക് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ച് ചെല്‍സി

Published : Dec 09, 2018, 10:34 AM ISTUpdated : Dec 09, 2018, 10:35 AM IST
മാന്‍. സിറ്റിക്ക് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ച് ചെല്‍സി

Synopsis

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സിറ്റിയെ, ചെല്‍സി സീസണിലെ ആദ്യ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ കാന്റയും 78ാം മിനിട്ടില്‍ ഡേവിഡ് ലൂയീസും നേടിയ ഗോളുകളാണ് ചെല്‍സിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സിറ്റിയെ, ചെല്‍സി സീസണിലെ ആദ്യ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ കാന്റയും 78ാം മിനിട്ടില്‍ ഡേവിഡ് ലൂയീസും നേടിയ ഗോളുകളാണ് ചെല്‍സിയുടെ വിജയത്തിന് വഴിയൊരുക്കിയത്. തോല്‍വിയോടെ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.

ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളിന് ബോണ്‍മൗത്തിനെ തകര്‍ത്തു. സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഹാട്രിക് കരുത്തിലാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. 25, 48, 77 മിനിറ്റുകളിലായിരുന്നു സലായുടെ ഹാട്രിക് ഗോളുകള്‍. സ്റ്റീവ് കുക്കിന്റെ ഓണ്‍ഗോള്‍ കൂടി ആയപ്പോള്‍ ബോണ്‍മൗത്തിന്റെ പതനം പൂര്‍ത്തിയായി.

യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. ആഷ്‌ലി യങ്, യുവാന്‍ മാറ്റ, റൊമേലു ലുകാകു, റാഷ്‌ഫോര്‍ഡ് എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. അബുബക്കര്‍ കമാറയാണ് ഫുള്‍ഹാമിന്റെ സ്‌കോറര്‍. 

ആഴ്‌സണല്‍ ഒറ്റഗോളിന് ഹഡേഴ്‌സ്ഫീല്‍ഡിനെ മറികടന്നു. ലൂക്കാസ് ടൊറെയ്‌റയാണ് നിര്‍ണായക ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന് സതാംപ്ടണെ തോല്‍പിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ലൂക്കാസ് മൗറ, സോന്‍ ഹ്യൂംഗ് മിന്‍ എന്നിവരാണ് ടോട്ടനത്തിന്റെ സ്‌കോറര്‍മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; ആക്രമണനിര ശക്തമാക്കി കൊമ്പന്മാർ
മധ്യനിരയിൽ സ്പാനിഷ് കോട്ടകെട്ടാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന്റ മിഡ്‌ഫീല്‍ഡ് ജനറല്‍ മത്യാസ് ഹെർണാണ്ടസ് ഇനി മഞ്ഞപ്പടയ്ക്കൊപ്പം