
ജോഹന്നാസ് ബര്‍ഗ്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റായിരുന്ന ആശിഷ് ടുള്ളിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം സികെഎം ധനഞ്ജയ്‌യെ ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റാക്കി ബിസിസിഐ നിയമിച്ചു.
നിലവില്‍ സ്‌പോര്‍ട്‌സ് മെക്കാനിക്‌സ് എന്ന ടെക്‌നോളജി അനലിസിസ് കമ്പനിയുടെ വൈസ് പ്രസിഡന്‍റാണ് ധനഞ്ജയ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഡേറ്റ അനലിറ്റ്ക്‌സ് നല്‍കിയിരുന്ന കമ്പനിയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിനത്തിലും ട്വന്‍റി20യിലും ലോക കിരീടം നേടുന്ന സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പവും ധനഞ്ജയ് ഉണ്ടായിരുന്നു.
ടുള്ളിന് മുകളിലുള്ള ഇന്ത്യന്‍ ടീമിന്‍റെ വിശ്വാസം നഷ്ടമായതാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ധനഞ്ജയ്‌യുടെ അനുഭവ സമ്പത്തിനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ വില കല്‍പ്പിച്ചതെന്നും സൂചനയുണ്ട്.
ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!