
കാലിൽ പന്തുമായി ശരവേഗത്തിൽ എതിർഗോൾ മുഖത്തേക്ക് കുതിക്കുന്ന താരത്തിന് കൂട്ടായി ഇനി വേഗതയിൽ മുമ്പനായ കാറും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഞെട്ടിപ്പിക്കുന്ന കാർ ശേഖരത്തിലേക്കാണ് പുതിയ അതിഥി എത്തിയത്. ബുഗാട്ടി ചിരോണിന്റെ പുതിയ പതിപ്പാണ് സൂപ്പർ താരം സ്വന്തമാക്കിയത്.
മൂന്ന് മില്യൺ ഡോളർ മുടക്കിയാണ് റിയൽ മാഡ്രിഡ് ക്ലബ് താരം സൂപ്പർ കാർ തന്റെ ശേഖരത്തിലെത്തിച്ചത്. 2.28 മില്യൺ ഡോളർ വിലയുള്ള മറ്റൊരു ബുഗാട്ടി കാർ നേരത്തെ തന്നെ താരത്തിന്റെ കൈവശമുണ്ട്. എന്നാൽ ഉയർന്ന വിലക്കൊപ്പം കൂടുതൽ പ്രത്യേകതകളും പുതിയ കാറിനുണ്ട്. പോർച്ചുഗൽ ഫുട്ബാൾ താരമായ റൊണാൾഡോ നിലവിൽ ലംബോർഗിനി, റോൾസ് റോയ്സ്, ആസ്റ്റൺ മാർട്ടിൻ ഡിബി9, പോഷെ കെയ്ൻ ടെർബോ തുടങ്ങിയ കാറുകളുടെയും ഉടമയാണ്.
മകനെ യാത്രക്കാരന്റെ സീറ്റിൽ ഇരുത്തി താരം ഡ്രൈവ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് പുതിയ കാർ ശേഖരത്തിൽ എത്തിയ വിവരം റൊണാൾഡോ വെളിപ്പെടുത്തുന്നത്. വീഡിയോക്കുള്ള കുറിപ്പിൽ കാറിനെ അദ്ദേഹം ‘പുതിയ ജീവി’ എന്നാണ് വിശേഷിപ്പിച്ചരിക്കുന്നത്. ഇൗ വർഷം ആദ്യം റൊണാൾഡോക്ക് ബുഗട്ടി ചിരോൺ ടെസ്റ്റ് ഡ്രൈവ് നടത്താനായി നൽകിയിരുന്നു. അന്ന് തന്നെ ഇത് താരം വാങ്ങുമെന്ന് അഭ്യൂഹങ്ങളും പരന്നു. കാറിനൊപ്പം സീറ്റിൽ ഉപയോഗിക്കുന്ന സിആർ7 ഹെഡ്റെസ്റ്റും ലഭിച്ചു. ഏറ്റവും വേഗതയിൽ ഒാടിക്കാവുന്ന കാർ എന്ന ലോക റൊക്കോർഡുള്ള കാർ കൂടിയാണ് താരം സ്വന്തമാക്കിയ ബുഗാട്ടി ചിരോൺ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!