
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം ഹര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ചു മുന്നേറുന്ന സമയം. എങ്ങനെ പാണ്ഡ്യയെ പിടിച്ചുകെട്ടുമെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് തലപുകഞ്ഞ് ആലോചിക്കുന്നു. വ്യക്തിഗത സ്‌കോര്‍ 93ൽ നിൽക്കെ പാണ്ഡ്യയെ കാഗിസോ റബാഡ വീഴ്ത്തുന്നു. അപ്പോള്‍, ഡുപ്ലെസിസിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. റബാഡയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ടാണ് ക്യാപ്റ്റൻ സഹതാരത്തെ അഭിനന്ദിച്ചത്.
പിന്നീട് താൻ ചുംബിക്കുന്ന ചിത്രം ഡുപ്ലെസിസ് തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പോസ്റ്റിന് അടിയിൽ റബാഡ എഴുതിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചുംബിച്ചുകൊണ്ട് തന്നെ അഭിനന്ദിച്ച ക്യാപ്റ്റന്റെ നടപടി, പക്ഷേ കാമുകിക്ക് അത്ര പിടിച്ചിട്ടില്ലത്രെ. അവള്‍ പിണങ്ങിയെന്നാണ് റബാഡ പറയുന്നത്. ഏതായാലും ക്യാപ്റ്റൻ ഇനി ഇത്തരത്തിൽ അഭിനന്ദിക്കരുതെന്നാണ് റബാഡയുടെ പക്ഷം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!